രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും മൂന്നാമത്തെയാൾ ചികിത്സയ്ക്കിടെയും മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്

പട്ന: വാഹനാപകടത്തിന് പിന്നാലെ ജീവനുള്ളയാളെ ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയെന്ന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ബിഹാറിലെ സർക്കാർ മെഡിക്കൽ കോളേജിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്. ശനിയാഴ്ച ബിഹാറിലെ പർണിയയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ പൊലീസാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും മൂന്നാമത്തെയാൾ ചികിത്സയ്ക്കിടെയും മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. മരണം സ്ഥിരീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ച യുവാക്കളിലൊരാൾക്ക് ജീവനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം മുറിയിൽ എത്തിച്ച യുവാവിന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടുവെന്നാണ് ഉറ്റ ബന്ധു അവകാശപ്പെടുന്നത്. മൊഹമ്മദ് നജീം എന്ന യുവാവിനെ മരിക്കുന്നതിന് മുൻപ് പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

Scroll to load tweet…

ഇതിന് പിന്നാലെ യുവാവിന്റെ ശരീരം ബന്ധുക്കൾ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചെത്തിയ ബന്ധുക്കൾ യുവാവിന് അടിയന്തര ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ യുവാവിനെ പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ ആശുപത്രി ജീവനക്കാരുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. ഡോക്ടറെയും വീട്ടുകാർ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ ഇസിജി അടക്കമുള്ളവ വിലയിരുത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം