കൊല്‍ക്കത്ത: കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഏപ്രില്‍ 5 രാത്രി ഒമ്പത് മണിക്ക് എല്ലാവരും വീട്ടിലെ ലൈറ്റ് ഓഫാക്കി  വിളക്ക് തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് വരുന്നതാണ് പറയുന്നത്. അത് അനുസരിക്കേണ്ടവര്‍ക്ക് അനുസരിക്കാം. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

ഒരിക്കൽ കൂടി ചിന്തിച്ചാൽ നല്ലത്; മോദിയുടെ ദീപം തെളിക്കൽ ആഹ്വാനം പുനപരിശോധിക്കണമെന്ന് മഹാരാഷ്ട്ര

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പ്രതിസന്ധിക്കിടയിലും കൃത്യമായി നല്‍കി. രണ്ട് മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷനുള്ള തുകയും മാറ്റിവെച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ഭീമമായ വരുമാനമാണ് നഷ്ടമായത്. ഭീമമായ ചെലവാണ് സര്‍ക്കാരിനുള്ളത്. മിക്ക സംസ്ഥാനങ്ങളുടെയും ട്രഷറികള്‍ കാലിയാണ്. ചില സംസ്ഥാനങ്ങള്‍ 40 ശതമാനം വരെ ശമ്പളമേ നല്‍കിയിട്ടുള്ളൂ. ്അക്കാര്യത്തില്‍ തങ്ങളുടെ സര്‍ക്കാറിന് അഭിമാനമുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. കൊവിഡ് റേഷന്‍ വിതരണത്തില്‍ രാഷ്ട്രീയം കളിക്കുന്നവരെ മമത രൂക്ഷമായി വിമര്‍ശിച്ചു.
ഞായറാഴ്ച എല്ലാവരും ഒരുമിച്ച് 9 മിനിറ്റ് വൈദ്യുതി ഓഫാക്കിയാല്‍ എന്ത് സംഭവിക്കും; മുന്നറിയിപ്പ്