ദൂരെ നിന്ന് അടുത്തുവരുന്ന ട്രെയിനിനെക്കുറിച്ച് ശ്രദ്ധയില്ലാതെ, യുവാവ് യുവതിയെ സ്ലോ മോഷനിൽ പിന്തുടർന്ന് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിൻ വളരെ അടുത്തെത്തിയ ശേഷമാണ് ഇവർ ശ്രദ്ധിക്കുകയും, ട്രെയിൻ ഇവരെ കടന്നുപോകുകയും ചെയ്യുന്നത്.
ദില്ലി: ഓൺലൈനിൽ വൈറലാകാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. റെയിൽ പാളത്തിൽ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള യുവതീ യുവാക്കളുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. റെയിൽവേ പാലത്തിൻ്റെ അരികിലൂടെ നടന്ന് റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തൊട്ടരികിലൂടെ അതിവേഗം പാഞ്ഞുപോകുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
'ജെംസ്' എന്ന എക്സ് യൂസർ പങ്കുവെച്ച വീഡിയോയിൽ, ഒരു യുവാവും യുവതിയും പാലത്തിൻ്റെ അരികിലൂടെ അപകടകരമായ രീതിയിൽ നടക്കുന്നതും റീൽ ഷൂട്ട് ചെയ്യുന്നതും കാണാം. ദൂരെ നിന്ന് അടുത്തുവരുന്ന ട്രെയിനിനെക്കുറിച്ച് ശ്രദ്ധയില്ലാതെ, യുവാവ് യുവതിയെ സ്ലോ മോഷനിൽ പിന്തുടർന്ന് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിൻ വളരെ അടുത്തെത്തിയ ശേഷമാണ് ഇവർ ശ്രദ്ധിക്കുകയും, ട്രെയിൻ ഇവരെ കടന്നുപോകുകയും ചെയ്യുന്നത്.
വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂപക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത് ഇത്രയും നിരുത്തരവാദിത്ത പരമായ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നുവെന്ന് ചിലര്‍ പറയുന്നു. സാമാന്യബുദ്ധി ഇല്ലാതായാൽ എന്തു ചെയ്യുമെന്നും, നമ്മുടെ രാജ്യം ലോകത്തിൽ ഒന്നാമതാകുന്നതിൽ നിന്ന് തടയുന്നത് ഇത്തരം സംസ്കാരമില്ലാത്ത ആളുകളാണെന്ന് എന്ന് മറ്റ് ആളുകളും കുറിക്കുന്നു. ഇത്തരം അപകടകരമായ രീതികൾ ഒഴിവാക്കാൻ കർശന ശിക്ഷകൾ ഏർപ്പെടുത്തണമെന്ന് പല ഉപയോക്താക്കളും ആവശ്യപ്പെട്ടു.


