ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവ് അതീവദുഃഖിതനായിരുന്നു. ചിതക്ക് തീ കൊളുത്തിയ ശേഷം മക്കളും ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയവും സാബാര്‍ ചിതക്കരികില്‍ നിന്ന് മാറിയില്ല. 

ഭുവനേശ്വര്‍: ഭാര്യയുടെ ചിതയില്‍ ചാടിയ ഭര്‍ത്താവ് മരിച്ചു. ഒഡിഷ ഗോലാമുണ്ടയിലെ സിയാല്‍ജോദി ഗ്രാമത്തിലാണ് സംഭവം. 65കാരനായ നീലമണി സാബാര്‍ എന്നയാളാണ് ഭാര്യ റായ്ബറിയുടെ(60) ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച റായ്ബറി മരിച്ചത്. ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവ് അതീവദുഃഖിതനായിരുന്നു. ചിതക്ക് തീ കൊളുത്തിയ ശേഷം മക്കളും ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയവും സാബാര്‍ ചിതക്കരികില്‍ നിന്ന് മാറിയില്ല. എല്ലാവരും ഒഴിഞ്ഞപ്പോള്‍ ഇയാള്‍ ചിതയിലേക്ക് എടുത്തുചാടുകയായിരുന്നു. ഇയാള്‍ തല്‍ക്ഷണം മരിച്ചെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona