പൊലീസ് സംഘം ഇയാളുടെ വീട്ടിന് മുകളില്‍ നിന്നും പതാക നീക്കം ചെയ്യുകയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പിടിഐയോട് പറഞ്ഞു. 

റായ്ഗഢ്: ഛത്തീസ്ഗഡിലെ സാരൻഗഡ്-ഭിലായ്ഗഡ് ജില്ലയില്‍ വീട്ടിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയ 52 ​​കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സരിയ ടൗണിലെ അടൽ ചൗക്കിലെ തന്റെ വീടിനു മുകളിൽ ഇയാള്‍ പാകിസ്ഥാൻ പതാക ഉയർത്തിയിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് പഴക്കച്ചവടക്കാരനായ മുസ്താഖ് ഖാനെതിരെ നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സംഘം ഇയാളുടെ വീട്ടിന് മുകളില്‍ നിന്നും പതാക നീക്കം ചെയ്യുകയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പിടിഐയോട് പറഞ്ഞു. 

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 എ (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സമൂഹിക ഐക്യം തകര്‍ക്കുന്നതിനുള്ള പ്രവൃത്തികൾ ചെയ്യുക) എന്ന വകുപ്പില്‍ ഖാനെതിരേ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും സരിയ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക ബിജെപി നേതാക്കൾ ചൊവ്വാഴ്ച സരിയ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

'പെൺകുട്ടികൾക്കൊപ്പം ഒരുമിച്ചിരുന്നതിന് മർദ്ദിച്ചു': റാന്നി വാഴക്കുന്നത്ത് സദാചാര ആക്രമണമെന്ന് പരാതി

'എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം പാടില്ല' : കെജ്‌രിവാളിന്റെ കറന്‍സിയില്‍ ലക്ഷ്മി-ഗണേഷ് പരാമർശത്തില്‍ കോണ്‍ഗ്രസ്