ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖ ബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മുംബൈ: ​ഗർഭിണിയായ ഭാര്യ മരിച്ചതിൽ മനംനൊന്ത് യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. കിഷോർ ഖാതിക് എന്നയാളാണ് ആത്മഹത്യ ചെയ്തത്.
ഭാര്യ രുചിതയുടെ ചിതയിൽ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഗർഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖ ബാധിതയായി മരിച്ചു. ഇതോടെ ആകെ തകർന്ന കിഷോർ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രുചിതയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ കിഷോർ കത്തുന്ന ചിതയിലേക്ക് ചാടുകയായിരുന്നു. 

എന്നാൽ, സമീപമുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ സന്ദീപ് ദോബെ പറയുന്നു. ഇതിനിടെ കിഷോറിന്റെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. സംഭവം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോർ ചാടി. ബന്ധുക്കൾ ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാർച്ച് 19നാണ് രുചിതയും കിഷോറും തമ്മിലുള്ള വിവാഹം നടന്നത്.