മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ശബരിയെന്ന് ബന്ധുക്കൾ പറയുന്നു. ശബരിയറിയാതെയാണ് സുഹൃത്തുക്കൾ പടക്കപ്പെട്ടിക്ക് തീ കൊളുത്തിയത്

ബെംഗളൂരു: പടക്കപ്പെട്ടിയുടെ മുകളിൽ ഇരുന്നാൽ ഓട്ടോ വാങ്ങിത്തരാമെന്ന് വാഗ്ദാനം വിശ്വസിച്ച്, തീ കൊടുത്തതറിയാതെ പടക്കപ്പെട്ടിയുടെ മുകളിൽ ഇരുന്ന യുവാവ് പടക്കം പൊട്ടി പൊള്ളലേറ്റ് മരിച്ചു. ഒക്ടോബർ 31-ന് ബെംഗളുരുവിലെ കൊനനകുൺടെ എന്ന സ്ഥലത്താണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ശബരി (32) ഇന്നലെയാണ് മരിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തായി. 

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ശബരിയെന്ന് ബന്ധുക്കൾ പറയുന്നു. സുഹൃത്തുക്കളോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് ശബരിയുടെ ജീവൻ സുഹൃത്തുക്കളുടെ ചതിക്കുഴിയിൽ പൊലിഞ്ഞത്. പടക്കം നിറച്ച ഒരു പെട്ടി കാണിച്ച് അതിൻമേൽ ഇരുന്നാൽ ഒരു ഓട്ടോറിക്ഷ മേടിച്ച് തരാമെന്ന് സുഹൃത്തുക്കൾ പറഞ്ഞ വാക്ക് വിശ്വസിച്ചാണ് ശബരി ഇരുന്നത്. എന്നാൽ ഇത് പടക്കം നിറച്ച പെട്ടിയായിരുന്നു. ഇതിനിടെ സുഹൃത്ത് പടക്കപ്പെട്ടിക്ക് തീ കൊടുത്തിരുന്നു. ഇത് പൊട്ടിത്തെറിച്ച് ശബരിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. എല്ലാവരും അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ആറ് പേരെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു.

YouTube video player