Asianet News MalayalamAsianet News Malayalam

പട്ടാപ്പകൽ ഫുട്പാത്തിൽ നടന്ന പീഡനം പകർത്തി, ദൃശ്യങ്ങൾ വൈറലാക്കി, 42കാരൻ പിടിയിൽ, പീഡിപ്പിച്ചയാൾ ജയിലിൽ

ബുധനാഴ്ചയാണ് ഉജ്ജയിനിലെ കൊയ്ല പതകിന് സമീപത്തെ ഫുട്പാത്തിൽ യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവം ആളുകൾ കണ്ട് നിന്നതല്ലാതെ ആരും യുവതിയെ രക്ഷിക്കാൻ മുന്നോട്ട് വരാതിരുന്നത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പീഡന ദൃശ്യങ്ങൾ വൈറലായത്

man who allegedly filmed the rape of a woman on a busy footpath during broad daylight in Ujjain arrested
Author
First Published Sep 8, 2024, 12:23 PM IST | Last Updated Sep 8, 2024, 12:23 PM IST

ഉജ്ജെയിൻ: ഉജ്ജൈനിയിലെ തിരക്കേറിയ റോഡിലെ ഫുട്പാത്തിൽ പട്ടാപ്പകൽ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. ശനിയാഴ്ചയാണ് 42കാരനായ ഓട്ടോ റിക്ഷാ ഡ്രൈവറായ മൊഹമ്മദ് സലിം അറസ്റ്റിലായത്. പട്ടാപകൽ റോഡിലെ ഫുട്പാത്തിൽ നടന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൊഹമ്മദ് സലിമാണ് വീഡിയോ പങ്കുവച്ചതെന്നാണ് പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ വിശദമാക്കിയത്. 

ഇതിന് മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീഡിയോ വൈറലായി മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഫോൺ പൊലീസ് പരിശോധിക്കുകയാണ്. ഇരയുടെ വ്യക്തി വിവരം പുറത്ത് വരാൻ കാരണമായതിനും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും അശ്ലീല ദൃശ്യങ്ങളുടെ വിൽപനയ്ക്കുമാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളത്. 

ബുധനാഴ്ചയാണ് ഉജ്ജയിനിലെ കൊയ്ല പതകിന് സമീപത്തെ ഫുട്പാത്തിൽ യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവം ആളുകൾ കണ്ട് നിന്നതല്ലാതെ ആരും യുവതിയെ രക്ഷിക്കാൻ മുന്നോട്ട് വരാതിരുന്നത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പീഡന ദൃശ്യങ്ങൾ വൈറലായത്. യുവതിയെ പീഡിപ്പിച്ച ലോകേഷ് എന്ന യുവാവിനെ എഫ് ഐആർ ഇട്ടതിന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ആക്രി വസ്തുക്കൾ വിറ്റ് ഉപജീവനം നടത്തിയിരുന്ന യുവാവാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios