അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂർ എസ് പി അറിയിച്ചു
ഉദയ്പൂർ: മണപ്പുറം ഫിനാൻസിന്‍റെ ഉദയ്പൂർ ശാഖ കൊളളയടിച്ചു. 24 കിലോ സ്വർണം കവർച്ച സംഘം തട്ടി എടുത്തു. 10 ലക്ഷം രൂപയും കൊള്ളക്കാർ കൊണ്ടു പോയി. തോക്കും ആയി എത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കവർച്ച
മണപ്പുറം ഉദയ്പൂർ ശാഖയിലെ കവർച്ചയെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയെന്ന് ഉദയ്പൂർ എസ് പി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂർ എസ് പി അറിയിച്ചു
