ധര്‍മ്മസ്ഥലില്‍ ഇരുപത്തിയൊന്ന് വർഷം മുൻപ് കാണാതായ മകളെ തേടി ഒരമ്മ. മണിപ്പാൽ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടിയാണ് അമ്മ സുജാത ധർമ്മസ്ഥലയിൽ എത്തിയത്.
ബെംഗളൂരു: ധര്‍മ്മസ്ഥലില്‍ ഇരുപത്തിയൊന്ന് വർഷം മുൻപ് കാണാതായ മകളെ തേടി ഒരമ്മ. മണിപ്പാൽ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടിയാണ് അമ്മ സുജാത ധർമ്മസ്ഥലയിൽ എത്തിയത്. മകളെ അന്വേഷിച്ചിറങ്ങിയ തന്നെ ധർമ്മസ്ഥലയിൽ അജ്ഞാതരായ ആളുകൾ തടഞ്ഞുവെച്ച് മർദ്ദിച്ചെന്നും അമ്മ ആരോപിക്കുന്നു.
അതേ സമയം, ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘത്തിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കൂടിയാലോചനകളിലാണ് കർണാടക ആഭ്യന്തരവകുപ്പ്. സംഘത്തിലെ ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിസിപി സൗമ്യലതയാണ് ഇന്നലെ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘത്തിൽ നിന്ന് പിൻമാറിയത്.


