മധുരയിൽ നടക്കുന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ പുതിയ നേതൃനിരയെ പ്രഖ്യാപിക്കാൻ സാധ്യത

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് കാഹളം മുഴക്കി മധുരയിൽ ഡി എം കെ ജനറൽ കൗൺസിൽ യോഗം. 2011 ന് ശേഷം ആദ്യമായി ചെന്നൈക്ക് പുറത്ത് നടക്കുന്ന ഡി എം കെ നേതൃയോഗം അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ പുനഃസംഘടനയ്ക്ക് വേദിയാകും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കം രണ്ട് പേരെ പുതുതായി ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കുമെന്ന് സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ മേഖലകൾ തിരിച്ച് നേതാക്കൾക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയതിന് യോഗം അംഗീകാരം നൽകും. 6500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിന് ശേഷം വമ്പൻ പൊതുസമ്മേളനവും ചേരുന്നുണ്ട്. യോഗത്തിനായി മധുരയിൽ എത്തിയ സ്റ്റാലിൻ, സഹോദരൻ എം കെ അഴഗിരിയുടെ വീട്ടിലെത്തി അത്താഴ വിരുന്നിൽ പങ്കെടുത്തു. സ്റ്റാലിനെ എതിർത്തതിനാൽ കരുണാനിധി ഡി എം കെയിൽ നിന്ന് പുറത്താക്കിയ അഴഗിരി ഇപ്പോൾ സഹോദരനുമായി നല്ല ബന്ധത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം