സഖ്യകക്ഷി നേതാക്കളോട് പോകണമെങ്കിൽ പോയ്‌ക്കോളൂ എന്ന് എംകെ സ്റ്റാലിൻ. ഉചിതമെന്ന് തോന്നുന്ന തീരുമാനം എടുക്കാം എന്നും പാർട്ടികൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

ചെന്നൈ: കോൺ​ഗ്രസ് ഡിഎംകെ സഖ്യം വിട്ടതിന് പിന്നാലെ പ്രതികരണവുമായി എംകെ സ്റ്റാലിൻ. സഖ്യകക്ഷി നേതാക്കളോട് പോകണമെങ്കിൽ പോയ്‌ക്കോളൂ എന്നായിരുന്നു പ്രതികരണം. ഉചിതമെന്ന് തോന്നുന്ന തീരുമാനം എടുക്കാം എന്നും പാർട്ടികൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് പരാമർശം. രാഷ്ട്രീയ സാഹചര്യം മാറിയെന്ന് ഒരു നേതാവ് പറഞ്ഞപ്പോൾ ആയിരുന്നു മറുപടി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ടിവികെയെ പിന്തുണയ്ക്കണമെന്നാണ് സിപിഐയിൽ പൊതുവികാരം. കുറച്ചുകൂടി ആലോചിക്കണമെന്നാണ് സിപിഎം നിലപാട്. ഇതിനി‌ടെ വിസികെ ടിവികെയുമായി രഹസ്യ ചർച്ച നടത്തുകയും ചെയ്തു. ടിവികെയെ ഉപാധികളോടെ പിന്തുണക്കാനാണ് കോൺ​ഗ്രസ് തീരുമാനം. ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺ​ഗ്രസ് നേതൃത്വം അറിയിച്ചു. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺ​ഗ്രസ് ടിവികെയ്ക്ക് മുന്നിൽ വെക്കുന്ന ഏക ഉപാധി. പഞ്ചായത്ത്‌ മുതൽ പാർലമെന്റ് വരെ ടിവികെയുമായി സഖ്യം ഉണ്ടാകുമെന്നും കോൺ​ഗ്രസ് അറിയിച്ചു.