സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നുവെന്നത് അവരോട് തന്നെ ചോദിക്കണം
കോഴിക്കോട്: മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ് എസ് നയിക്കുന്ന മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. ആർ എസ് എസ് പൂർണ ഫാസിസ്റ്റു സംഘടനയാണ്. ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരും ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നത് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

