റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് മോദി അദ്ദേഹത്തെ ആശംസകളറിയിച്ചത്. അരമണിക്കൂറോളം നേരം അദ്ദേഹം അദ്വാനിയുമായി ചെലവഴിച്ചു. 

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഇന്ന് 96ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗും അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസകളറിയിച്ചു. റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് മോദി അദ്ദേഹത്തെ ആശംസകളറിയിച്ചത്. അരമണിക്കൂറോളം നേരം അദ്ദേഹം അദ്വാനിയുമായി ചെലവഴിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

"ബഹുമാന്യനായ അദ്വാനിജിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് ജന്മദിനാശംശകൾ നേർന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആയുരാരോ​ഗ്യത്തിനും ദൈവത്തോട് പ്രാർത്ഥിക്കുന്നു". ചിത്രങ്ങൾ പങ്കുവച്ച് രാജ്നാഥ് സിം​ഗ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹനീയവ്യക്തികളിലാരാളാണ് അദ്ദേഹം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പാർട്ടിയുടെയും വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും രാജ്നാഥ് സിം​ഗ് കൂട്ടിച്ചേർത്തു. 

Scroll to load tweet…

1927ൽ ജനിച്ച ലാൽ കൃഷ്ണ അദ്വാനി ആർഎസ്എസിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളാണ് അദ്ദേഹം. 1998 മുതൽ 2004 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. 10, 14 ലോക്സഭകളിൽ പ്രതിപക്ഷനേതാവായിരുന്നു. ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലമിരുന്ന നേതാവും അദ്ദേഹമാണ്. 2009ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു.

Read Also: ഹിമാചൽ പോര്; പ്രചാരണം കൊഴുപ്പിച്ച് കോൺ​ഗ്രസും ബിജെപിയും, റാലിയുമായി ദേശീയ നേതാക്കൾ