ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, മിലിന്ദ് സോമന്‍ തുടങ്ങിയവരുമായിട്ടായിരിക്കും മോദിയുടെ കൂടിക്കാഴ്ച. 

ദില്ലി: ഫിറ്റ് ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ് മേഖലയിലെ പ്രശസ്തരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. ജനങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിലാണ് മോദി ശാരീരിക ക്ഷമതയില്‍ താല്‍പര്യം കാണിക്കുന്ന പ്രശസ്തരുമായി ആശയവിനിമയം നടത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, മിലിന്ദ് സോമന്‍ തുടങ്ങിയവരുമായിട്ടായിരിക്കും മോദിയുടെ കൂടിക്കാഴ്ച.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഫിറ്റ് ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നരക്കോടി ജനങ്ങള്‍ പദ്ധതിയുടെ ഭാഗമായെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍, പ്ലോഗ് റണ്‍, സൈക്ലത്തോണ്‍, ഫിറ്റ് ഇന്ത്യ വീക്ക്, ഫിറ്റ് ഇന്ത്യ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നടപ്പാക്കിയത്.