ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ 22 എംഎൽഎമാർ ഇന്ന്  സ്പീക്കർ മുൻപാകെ ഹാജരാകും. ബംഗലുരുവിലേക്ക് മാറ്റിയ 17 എംഎൽഎമാർ രാവിലെ ഭോപ്പാലിൽ തിരികെയെത്തും. എം എൽ എ മാർ ഹാജരാകണമെന്നാവശ്യപ്പെട്ട് സ്പീക്കർ രണ്ട് തവണ കത്തെഴുതിയിരുന്നു.

അതേ സമയം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ഗവർണ്ണറെ കണ്ടാവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം നീട്ടി വച്ച് വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം.

കൊവിഡ് 19 ല്‍ 'രക്ഷ'തേടി കോണ്‍ഗ്രസ് സര്‍ക്കാര്‍? വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ സഭ സമ്മേളനം വൈകിപ്പിച്ചേക്കും

അതിനിടെ എം എൽ എ മാരെ  വിട്ട് നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കമൽനാഥ് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതി.
നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുൻപ് 22 എംഎൽഎമാരെ തിരികെയെത്തിക്കണമെന്നും രാഷ്ട്രീയ മാന്യത കാണിക്കണമെന്നും കത്തില്‍ കമല്‍നാഥ് ആവശ്യപ്പെട്ടു.

അമിത് ഷായ്ക്ക് കത്തുമായി കമല്‍നാഥ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക