അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങളിൽ മോതിര വാഹകൻ ആയിരുന്നു ഹാപ്പി. വിവാഹ നിശ്ചയ വേളയിലും വിവാഹ വേദിയിലും ഹാപ്പിയുടെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്ക് അന്ത്യം. ഗോൾഡൻ റിട്രീവർ ഇനത്തിലുള്ള ഹാപ്പി എന്ന നായയാണ് ചത്തത്. അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങളിൽ മോതിര വാഹകൻ ആയിരുന്നു ഹാപ്പി. വിവാഹ നിശ്ചയ വേളയിലും വിവാഹ വേദിയിലും ഹാപ്പിയുടെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. മൃഗസ്നേഹിയായ അനന്ത് അംബാനിയുടെ പ്രിയപ്പെട്ട നായയാണ് ഹാപ്പി. 

Scroll to load tweet…

ഒരു വളർത്തുമൃഗമെന്നതിനപ്പുറം അവൻ തങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. വിശ്വസ്തൻ, ആശ്വാസത്തിന്റെ ഉറവിടം, അതിരുകളില്ലാത്ത സ്നേഹം നൽകുന്നവൻ. ഹാപ്പി ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷം ഒരിക്കലും മറക്കില്ല. അവൻ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. നിന്നെ ഒരുപാട് മിസ് ചെയ്യും, ഒരിക്കലും മറക്കില്ലെന്നാണ് വളർത്തുനായ ഹാപ്പിക്ക് വേണ്ടി നടത്തിയ പ്രാർഥനാ യോഗത്തിൽ അംബാനി കുടുംബം വായിച്ച കുറിപ്പിൽ വിശദമാക്കുന്നത്.

View post on Instagram

അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് മോതിരം വേദിയിലേക്ക് കൊണ്ടുവന്നത് ഹാപ്പിയായിരുന്നു. അംബാനിയുടെ കുടുംബ ഫോട്ടോയിൽ ഹാപ്പിക്കും സ്ഥാനമുണ്ടായിരുന്നു. മെർസിഡീസ് ബെൻസിന്റെ ജി 400 ഡി ലക്ഷ്വറി എസ്യുവി ആയിരുന്നു ഹാപ്പി ഉപയോഗിച്ചിരുന്ന വാഹനം. ബെൻസിലേക്ക് യാത്രകൾ മാറ്റുന്നതിന് മുൻപ് ടൊയോറ്റ ഫോർച്യൂണറും ടൊയോറ്റ വെൽഫെയറും ആയിരുന്നു ഹാപ്പിയുടെ കാറുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം