ദില്ലി: പൗരത്വ ഭേദഗതി ബില്ല് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന്‍റെ തന്നെ നിഷേധമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നിയമനിര്‍മ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. 

പ്രേമചന്ദ്രന്‍റെ പ്രസംഗം....

ബില്ല് സംബന്ധിച്ചുള്ള നിയമപരമായ കാര്യനിര്‍വ്വഹണശേഷിയെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. ബില്ലിന്‍റെ  ഗുണപരതയെയോ ചരിത്രത്തെയോ അല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്, ഇത് തികച്ചും വ്യത്യസ്തമാണ്. 

ഇന്ത്യയുടെ നിയമനിര്‍മ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണിത്. പൗരത്വഭേദഗതി ബില്ലിന്‍റെ പ്രധാനഘടകങ്ങളിലൊന്ന് മതമാണ്. ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്ന തുല്യത സംബന്ധിച്ച കാര്യങ്ങളുടെയെല്ലാം ലംഘനമാണിത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുക...ആര്‍ട്ടിക്കിള്‍ 14 ആണ് മൗലികാവകാശങ്ങളുടെ അന്തസത്ത. 

Read Also: പൗരത്വഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു, ബില്ലില്‍ ദേദഗതികൊണ്ടുവന്നതായി അമിത് ഷാ

ആര്‍ട്ടിക്കിള്‍ 25, 26 എന്നിവയുടെയും ലംഘനമാണ് ഈ ബില്ല്. ആ ആര്‍ട്ടിക്കിളുകള്‍ ഇന്ത്യയില്‍ താമസക്കാരായ ഇന്ത്യന്‍ പൗരന്മാര്‍ക്കും അല്ലാത്തവര്‍ക്കും ബാധകമാണ്. 

ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ തന്നെ നിഷേധിക്കുന്നതാണ് ബില്ല്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുത്ത പൗരത്വം എന്നത് മതേതരരാഷ്ട്രത്തിന്‍റെ ഇഴയടുപ്പത്തെ തന്നെ എതിര്‍ക്കുന്നതാണ്. 

Read Also: പൗരത്വബില്ല് ലോക്സഭയിൽ കീറിയെറിഞ്ഞ് ഒവൈസി; രണ്ടാം വിഭജനമെന്ന് ആരോപണം, രൂക്ഷതർക്കം