കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ജാംനഗറില്‍ ഗോഡ്സേ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക അധികൃതര്‍ പ്രതിമ നിര്‍മ്മാണത്തിനുള്ള സ്ഥലം അനുവദിച്ചിരുന്നില്ല

ഗുജറാത്തിലെ(Gujarat) ജാംനഗറില്‍(Jamnagar) ഹിന്ദുസേന(Hindu Sena) സ്ഥാപിച്ച ഗോഡ്സെ(Nathuram Godse statue) പ്രതിമ അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍(vandalised by Congress). ജാംനഗര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റെ ദിഗുബാ ജഡേജയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് നാഥുറാം ഗോഡ്സെയുടെ പ്രതിമ നശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ പ്രതിമ സ്ഥാപിച്ച സ്ഥലത്തെത്തിയ കോണ്‍ഗ്രസ് സംഘം പ്രതിമ നശിപ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ജാംനഗറില്‍ഗോഡ്സെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക അധികൃതര്‍ പ്രതിമ നിര്‍മ്മാണത്തിനുള്ള സ്ഥലം അനുവദിച്ചിരുന്നില്ല. ഇതോടെയാണ് ഹനുമാന്‍ ആശ്രമത്തില്‍ ഹിന്ദുസേന ഗോഡ്സെ പ്രതിമ സ്ഥാപിച്ചത്. ഗോഡ്സെ അനുകൂല മുദ്രാവാക്യങ്ങളുമായി ഇവിടെയത്തിയ ഹിന്ദുസേന പ്രതിമ സ്ഥാപിക്കുകയായിരുന്നു. നാഥുറാം ഗോഡ്സെ മരിക്കുന്നില്ലെന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിമാ സ്ഥാപനം.

ഇതിന് പിന്നാലെ സ്ഥലത്തേക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ക്കുകയായിരുന്നു. പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ജാംനഗര്‍ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. അതേസമയം ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ നിന്നുള്ള മണ്ണുകൊണ്ടുവന്ന് ഗോഡ്സെ പ്രതിമ നിര്‍മ്മിക്കുമെന്നാണ് ഹിന്ദുമഹാസഭ വിശദമാക്കിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതിന് നാഥുറാം ഗോഡ്സെയെ തൂക്കിക്കൊന്ന ഇടമാണ് അംബാല സെന്‍ട്രല്‍ ജയില്‍.

ഹിന്ദുമഹാസഭ അംഗങ്ങള്‍ കഴിഞ്ഞ ആഴ്ച അംബാല ജയിലിലെത്തി മണ്ണ് ശേഖരിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ഗ്വാളിയോറിലെ ഓഫീസിലാവും അംബാല ജയിലിലെ മണ്ണ് ഉപയോഗിച്ച് ഗോഡ്സെ പ്രതിമ നിര്‍മ്മിക്കുകയെന്നാണ് ഹിന്ദുമഹാസഭ വിശദമാക്കിയിരിക്കുന്നത്. നേരത്തെ ഹിന്ദുമഹാസഭ മഹാത്മ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്സെയുടെ ജന്മവാര്‍ഷികം ആഘോഷിച്ചത് വിവാദമായിരുന്നു. ഗ്വാളിയാറിലെ ഓഫീസില്‍ വച്ചാണ് ഗോഡ‍്സെയുടെ ഓര്‍മ്മയ്ക്കായി വിളക്ക് തെളിച്ച ആഘോഷിച്ച ഹിന്ദുമഹാസഭ ഈ വര്‍ഷം ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിച്ചിരുന്നു. എന്നാല്‍ ഗ്വാളിയോറില്‍ ആരംഭിച്ച ലൈബ്രറി അ​ട​ച്ചു പൂ​ട്ടിയ ജി​ല്ലാ ഭ​ര​ണ​കൂ​ടം ബുക്കുകള്‍ പിടിച്ചെടുത്തിരുന്നു.