ഗാന്ധിയെ വധിച്ചത് ആർഎസ്എസ്.ആണെന്ന് പറഞ്ഞപ്പോൾ, ഹത്രാസിൽ, കത്വയിൽ, ഉന്നാവിൽ, ലഖിമ്പൂരിൽ എല്ലാം ഭരണകൂട ഭീകരത അഴിഞ്ഞാടിയപ്പോൾ അതിനെതിരെ പ്രതിരോധം തീർത്ത രാഹുലിനെ അടിച്ചമർത്താൻ നോക്കി.

ദില്ലി: പ്രതിഷേധത്തിന്റെ ശബ്ദത്തെ ഇല്ലാതെയാക്കുക എന്ന ബിജെപി (BJP) സർക്കാരിന്റെ അജണ്ടയാണ് രാഹുൽ ​ഗാന്ധിക്കെതിരെ നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) നടക്കുന്നതെന്ന് ഹൈബി ഈഡൻ എംപി. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ, അരാജകത്വം നടമാടുമ്പോൾ സംഘപരിവാറിന്റെ ഹിന്ദുത്വ തീവ്രവാദത്തെയും ഈ ഫാസിസ്റ്റ് ഭരണകൂടത്തെയും മുൾമുനയിൽ നിർത്തുന്ന ഒരേ ഒരു പ്രതിപക്ഷ സ്വരം രാഹുൽ ഗാന്ധിയുടേതാണ്. ആദ്യമായല്ല അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ നോക്കുന്നത്.

ഗാന്ധിയെ വധിച്ചത് ആർഎസ്എസ്.ആണെന്ന് പറഞ്ഞപ്പോൾ, ഹത്രാസിൽ, കത്വയിൽ, ഉന്നാവിൽ, ലഖിമ്പൂരിൽ എല്ലാം ഭരണകൂട ഭീകരത അഴിഞ്ഞാടിയപ്പോൾ അതിനെതിരെ പ്രതിരോധം തീർത്ത രാഹുലിനെ അടിച്ചമർത്താൻ നോക്കി. ഇപ്പോൾ നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്നതും എന്നും ഏറ്റവും ഉച്ചത്തിൽ ഉയരുന്ന ആ പ്രതിഷേധത്തിന്റെ ശബ്ദത്തെ ഇല്ലാതെയാക്കുക എന്ന ബിജെപി സർക്കാരിന്റെ അജണ്ടയാണ്. ഓടി ഒളിച്ചല്ല, സധൈര്യം ചോദ്യങ്ങൾക്കു മുന്നിൽ ഇരുന്നു കൊടുത്ത് കൊണ്ട്, ഒരു മുൻ‌കൂർ ജാമ്യത്തിന് പോലും ശ്രമിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു കൊണ്ട് രാഹുൽ നടത്തുന്ന പോരാട്ടവും ആ ഭരണകൂടത്തെ അസ്വസ്ഥമാക്കുകയാണ്.

ദില്ലിയില്‍ 3-ാം ദിവസവും സംഘര്‍ഷം; എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആ അസ്വസ്ഥതയാണ് എഐസിസി ആസ്ഥാനത്തു പോലും കടന്നു കയറുന്ന പൊലീസ് രാജിലൂടെ പുറത്തു വരുന്നത്. ഇന്ത്യയെന്ന ആശയത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുന്ന ഈ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു സമ്മർദ്ദത്തിനും വഴങ്ങാതെ ഈ ഫാസിസ്റ്റ് സർക്കാരിനെ നെഞ്ചു വിരിച്ചു നേരിടുമെന്നും ഹൈബി പറഞ്ഞു.

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നത്തെ ചോദ്യം ചെയ്യൽ ഒമ്പതര മണിയോടെയാണ് അവസാനിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ വൈകാതെ മടങ്ങുകയും ചെയ്തു. ഇനിയെല്ലാം വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ അറിയാം.

'സേനയുടെ ക്ഷമത കുറയ്ക്കും'; അഗ്നിപഥ് പദ്ധതിയെ വിമർശിച്ച് രാഹുല്‍ ഗാന്ധി

രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘ‍ർഷത്തിലേക്കാണ് നയിച്ചത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിൽ ശക്തമായ പ്രതിഷേധം ഉയർത്തി പ്രവർത്തകരും നേതാക്കളും നിലയുറപ്പിച്ചു.

ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണകക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.

'ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; നാഷണൽ ഹെറാൾഡ് കേസില്‍ രാഹുലിനെതിരെ ഇഡി

ചോദ്യം ചെയ്യൽ തുടരും, ഇന്നത്തേത് കഴിഞ്ഞു; രാഹുൽ ഗാന്ധി വെള്ളിയാഴ്ച വീണ്ടുമെത്തണമെന്ന് ഇ ഡി