റായ്പുർ: ഛത്തീസ്​ഗഡിൽ പൊലീസും നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ മരിച്ചു. നാല് നക്സലുകളും കൊല്ലപ്പെട്ടു. 

പർധോണി ​ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായത്. നക്സലുകളിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു 2009 ജൂലൈയിൽ ഒരു എസ്പി ഉൾപ്പടെ 29 പേർ കൊല്ലപ്പെട്ട മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്.

Read Also: ജോലി നഷ്ടപ്പെട്ടെത്തുന്ന പ്രവാസികളുടെ ജീവിതം ഇനിയെങ്ങനെ? കേന്ദ്രത്തിന് ഉത്തരമില്ല...