Asianet News MalayalamAsianet News Malayalam

ചർച്ചകൾ പരാജയം, നിലപാട് മാറ്റാതെ കേന്ദ്രം; സമരം ശക്തമാക്കാൻ കർഷകർ, സംയുക്ത കിസാൻ മോർച്ച യോഗം ചേരും

നിയമങ്ങൾ പിൻവലിച്ചു കൊണ്ട് ഒരു നീക്കുപോക്കിനും ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്

negotiations between Central government and farm unions came to a standstill farmers to strengthen protest
Author
New Delhi, First Published Jan 23, 2021, 12:45 AM IST

ദില്ലി: ഇന്നലെ നടന്ന പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ഭാവിപരിപാടികൾ തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം ചേരും. പ്രശ്ന പരിഹാരത്തിന് സർക്കാർ മുന്നോട്ട് വച്ച് ഉപാധി കർഷക സംഘടനകൾ തളളിയ സാഹചര്യത്തിൽ മറ്റെന്തെങ്കിലും ഉപാധി കർഷക സംഘടനകൾക്ക് മുന്നോട്ട് വയ്ക്കാനുണ്ടെങ്കിൽ  ഇന്ന് 12 മണിക്ക് മുൻപ് അറിയിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം.

നിയമങ്ങൾ പിൻവലിച്ചു കൊണ്ട് ഒരു നീക്കുപോക്കിനും ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം ട്രാക്ടർ  റാലിയുമായി ബന്ധപ്പെട്ട ദില്ലി പൊലീസ് അധികൃതർ ഉച്ചയ്ക്ക്  കർഷക സംഘടനാ നേതാക്കളെ കാണും.

വെടിവെയ്ക്കാൻ പദ്ധതിയിട്ടു? മാധ്യമങ്ങൾക്ക് മുന്നിൽ അക്രമിയെ ഹാജരാക്കി കർഷക നേതാക്കൾ, സിംഘുവിൽ നാടകീയ നിമിഷങ്ങൾ

Follow Us:
Download App:
  • android
  • ios