Asianet News MalayalamAsianet News Malayalam

അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും; മോദിയുടെ വാര്‍ത്താസമ്മേളനത്തെ ട്രോളി രാഹുല്‍

" അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്ന ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി !  " 

next time Mr Sha will agree to answer the questions rahul troll press conference of modi
Author
Delhi, First Published May 17, 2019, 7:08 PM IST


" അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി !  " എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. 

 

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. ഇന്നലെ മുതല്‍ ബിജെപി പ്രസിഡന്‍റ് അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വൈകീട്ട് വാര്‍ത്താ സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു നരേന്ദ്രമോദിയുടെ കടന്നു വരവ്. എന്നാല്‍ പാര്‍ട്ടി പ്രസിഡന്‍റ് ഉള്ളപ്പോള്‍  അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാൻ തയ്യാറായില്ല. 

ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി മാധ്യമങ്ങളെ കാണുന്ന അതേസമയം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനം വിളിച്ചു.   കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബിജെപി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ബിജെപിക്കെതിരെയും മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. റാഫേൽ അഴിമതിയിൽ മറുപടി പറയൂ എന്ന് മോദിയോട് രാഹുൽ വാർത്താ സമ്മേളനത്തിനിടെ ആവശ്യപ്പെട്ടിരുന്നു. 

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios