വാഹനത്തിന്‍റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ എൻഐഎയ്ക്കെതിരെ ആക്രമണം. 2022 ലെ സ്ഫോടനക്കേസ് അന്വേഷിക്കാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം എൻഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്‍റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു.
'വെളുപ്പിച്ച് കൊടുക്കപ്പെടും'; ബിജെപിക്കെതിരെ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്
മുളവടിയുമെന്തിയാണ് ആള്‍ക്കൂട്ടം എത്തിയത്. കേന്ദ്രസേന ഇടപെട്ട് വലിയ സംഘർഷങ്ങളിലേക്ക് പോവാതെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ നേതാക്കളെ എൻഐഎ സംഘം കസ്റ്റെഡിയിലെടുത്തു. ആക്രമണത്തില്‍ അന്വേഷണ സംഘം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ തൃണമൂൽ കോണ്‍ഗ്രസാണെന്നും സംസ്ഥാനത്ത് നിയമവാഴ്ചയില്ലാതായെന്നും ബിജെപി കുറ്റപ്പെടുത്തി. നേരത്തെ സന്ദേശ്ഖലിയില്‍ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ടിഎംസി പ്രവർത്തകർ ആക്രമണം നടത്തിയതില്‍ അന്വേഷണം തുടരുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്.

