2.70 ലക്ഷം രൂപ വിലയുള്ള രണ്ട് എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റുകൾ, 2.45 ലക്ഷം രൂപ വിലയുള്ള 4 ബുള്ളറ്റ് ക്ലാസിക്ക് ബൈക്കുകൾ, 2 ലക്ഷം രൂപ വിലയുള്ള 7 ബുള്ളറ്റ് ഹണ്ടറുകൾ, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്കൂട്ടറുകൾ എന്നിവയാണ് 30 ജീവനക്കാർക്ക് സമ്മാനിച്ചത്.

ഊട്ടി: ലക്ഷങ്ങള്‍ വിലയുള്ള ബൈക്ക്, സ്കൂട്ടർ, ടിവിയടക്കം വീട്ടൂപകരണങ്ങള്‍. ദീപാവലിക്ക് തോട്ടമുടമ തങ്ങള്‍ക്ക് നൽകിയ സമ്മാനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഊട്ടിയിലെ ഒരു എസ്റ്റേറ്റിലെ ജീവനക്കാർ. ഊട്ടിയിലെ കോത്തഗരിയിലുള്ള ശിവകാമി തോയിലത്തോട്ടത്തിന്‍റെ ഉടമ ശിവകുമാർ തന്‍റെ 30 ജീവനക്കാർക്ക് നൽകിയത് വിലപിടിപ്പുള്ള ബൈക്കുകളാണ്. തന്‍റെ സ്ഥാപനത്തിന്‍റെ വളർച്ചയ്ക്കായി പ്രവർത്തിച്ച തൊഴിലാളികള്‍ക്കുള്ള ആദരവാണിതെന്ന് തോട്ടമുടമ പറയുന്നു.

തോട്ടം മാനേജർ മുതൽ ഏറ്റവും താഴെത്തട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരനുള്‍പ്പടെ നിരവധി സമ്മാനങ്ങളാണ് ശിവകുമാർ നൽകിയത്. വിവിധ തോട്ടങ്ങളിലായി തേയി, കൂൺകൃഷി, പച്ചക്കൃഷി എന്നിവയാണ് ശിവകുമാറിനുള്ളത്. 627 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത 30 പേർക്കാണ് ബൈക്ക് സമ്മാനമായി ലഭിച്ചത്. 2.70 ലക്ഷം രൂപ വിലയുള്ള 2 എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റുകൾ, 2.45 ലക്ഷം രൂപ വിലയുള്ള 4 ബുള്ളറ്റ് ക്ലാസിക്ക് ബൈക്കുകൾ, 2 ലക്ഷം രൂപ വിലയുള്ള 7 ബുള്ളറ്റ് ഹണ്ടറുകൾ, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്കൂട്ടറുകൾ എന്നിവയാണ് 30 ജീവനക്കാർക്ക് സമ്മാനിച്ചത്.

പുതിയ ബൈക്കുകളുടെ താക്കോൽ ജീവനക്കാർക്ക് സമ്മാനിച്ച ശിവകുമാർ അവരോടൊപ്പം ഒരു റൈഡിനും പോയി. ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവ സമ്മാനങ്ങളും വലിയ തുക ദീപാവലി ബോണസായും ലഭിച്ചു. തിരുപ്പൂർ വഞ്ഞിപ്പാളയം സ്വദേശിയായ പി ശിവകുമാറിന് (42) കോത്തഗിരിക്ക് സമീപം 190 ഏക്കർ തേയിലത്തോട്ടവും 315 ഏക്കർ സ്ഥലത്ത് പച്ചക്കറി തോട്ടവും പൂ കൃഷിയുമുണ്ട്. 627 ജീവനക്കാരാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എസ്റ്റേറ്റിൽ ജോലി ചെയ്യുന്നത്. 

Read More :  'ഒരു സ്ട്രോംഗ് ടീ കുടിക്കൂ'; കേദാർനാഥിൽ ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി, അമ്പരന്ന് തീർത്ഥാടകർ- വീഡിയോ