മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തെ എതിര്‍ത്ത് സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കാഡ്ജു. ഇന്ത്യയിൽ എത്തിയാൽ നീരവ് മോദിക്ക് നീതി കിട്ടില്ലെന്നാണ് ജസ്റ്റിസ് കാഡ്ജുവിന്‍റെ നിലപാട്. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ കേസിൽ നടക്കാനിടയില്ല. അക്കാര്യം നീരവ് മോദി കേസ് നടക്കുന്ന ലണ്ടൻ കോടതിയെ അറിയിക്കുമെന്നും ജസ്റ്റിസ് കാഡ്ജു മാധ്യമങ്ങളോട് പറഞ്ഞു. 

വീഡിയോ കോണ്‍ഫറൻസിംഗ് വഴി നാളെ ലണ്ടൻ കോടതിയിൽ ഹാജരാകും. നീരവ് മോദിയുടെ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിക്കുകയോ, കേസിന്‍റെ മെറിറ്റിനെ കുറിച്ച് വാദിക്കുകയോ ചെയ്യില്ല. ഇന്ത്യയിലേക്ക് നീരവ് മോദിയെ അയക്കുന്നതിനെ മാത്രമേ എതിര്‍ക്കുമെന്നും ജസ്റ്റിസ് മാര്‍ക്കണ്ടേയ കാഡ്ജു പറഞ്ഞു.

മുംബൈ ആർതർ റോഡ് ജയിലിൽ സൗകര്യം പോരെന്ന് നീരവ് മോദി ലണ്ടൻ കോടതിയിൽ