എൻഎസ്യുഐ പ്രസിഡന്റ് വിനോദ് ജാക്കറുടെ നേതൃത്വത്തിലാണ് മെഴുകുതിരിയും കത്തിച്ചുള്ള പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സ്ത്രീകളെ ഉപദ്രവിച്ചവരെ ഉന്നത പദവി നൽകി സംരക്ഷിക്കുന്നതാണ് ബിജെപിയുടെ നിലപാടെന്ന് വിനോദ് ജാക്കർ ആരോപിച്ചു.
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി കേസിൽ ദില്ലിയിൽ എൻഎസ്യുഐ പ്രതിഷേധം. ശനിയാഴ്ച വൈകിട്ട് എൻഎസ്യുഐ ജന്തർമന്തറിലേക്ക് നടത്തിയ മെഴുകുതിരി മാർച്ച് പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയാണ്.
എൻഎസ്യുഐ പ്രസിഡന്റ് വിനോദ് ജാക്കറുടെ നേതൃത്വത്തിലാണ് മെഴുകുതിരിയും കത്തിച്ചുള്ള പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സ്ത്രീകളെ ഉപദ്രവിച്ചവരെ ഉന്നത പദവി നൽകി സംരക്ഷിക്കുന്നതാണ് ബിജെപിയുടെ നിലപാടെന്ന് വിനോദ് ജാക്കർ ആരോപിച്ചു. സിക്കിം ഗവർണറുടെ കാര്യത്തിലും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തിലും ബിജെപിക്ക് ഒരേ നിലപാടാണ്. ഈ നീക്കത്തെ പ്രതിരോധിക്കും. ശക്തമായ പ്രതിഷേധവുമായി തെരുവിൽ തുടരുമെന്നും വിനോദ് ജാക്കർ പറഞ്ഞു.


