ജൂണ്‍ 18ന് മറ്റ് ലോക്സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഇരുവരും തുര്‍ക്കിയിലായിരുന്നു.
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും സിനിമാതാരങ്ങളുമായ നുസ്രത് ജഹാനും മിമി ചക്രവര്‍ത്തിയും ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജൂണ്‍ 18ന് മറ്റ് ലോക്സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഇരുവരും തുര്‍ക്കിയിലായിരുന്നു.
ജൂണ്‍ 19നായിരുന്നു ബിസിനസുകാരനായ നിഖില്‍ ജെയിനുമായുള്ള നുസ്രത് ജഹാന്‍റെ വിവാഹം. തുര്‍ക്കിയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മിമി ചക്രവര്‍ത്തിക്കും പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. തുടര്‍ന്നാണ് ചൊവ്വാഴ്ച്ച രാവിലെ ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്.
ബംഗാളി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞാവാചകം ചൊല്ലിയത്. തുടര്‍ന്ന് ഇരുവരും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ കാല് തൊട്ട് വന്ദിച്ചു. ബാസിര്‍ഹട്ടില്‍ നിന്നുള്ള എംപിയാണ് നുസ്രത്ത് ജഹാന്‍. ജാദവ്പൂരില്‍ നിന്നാണ് മിമി ചക്രവര്‍ത്തി വിജയിച്ചത്.
Read Also: ഇവിടെ സത്യപ്രതിജ്ഞ, തുര്‍ക്കിയില്‍ താലികെട്ട്; വിവാഹ ചിത്രം പുറത്തുവിട്ട് പുതിയ എംപി
