സര്‍ക്കാര്‍ ജോലി വലിയ അഭിലാഷമായി കാണുന്ന കോടിക്കണക്കിനാളുകളുള്ള രാജ്യമാണ് ഇന്ത്യ
ദില്ലി: തൊഴില്‍ദാതാക്കളും ഉദ്യോഗാര്‍ഥികളും തൊഴില്‍ സംബന്ധിയായ വിവരങ്ങള്‍ കൈമാറാനും അറിയാനും സാമൂഹ്യമാധ്യമങ്ങളെ ഏറെയധികം ആശ്രയിക്കുന്നതാണ്. തൊഴില്‍ സംബന്ധിയായ ഏറെ പരസ്യങ്ങളാണ് വാട്‌സ്‌ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടാറ്. ഇങ്ങനെ പങ്കുവെയ്ക്കപ്പെട്ട ഒരു സന്ദേശമാണ് 435 രൂപ രജിസ്ട്രേഷന്‍ ഫീസ് മുടക്കിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നത്. സത്യം തന്നെയോ ഇത്.
വസ്‌തുത
സര്‍ക്കാര്‍ ജോലി വലിയ അഭിലാഷമായി കാണുന്ന കോടിക്കണക്കിനാളുകളുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ 435 രൂപ മുടക്കാനുണ്ടേല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന ഓഫര്‍ കണ്ടാല്‍ ആരുമൊന്ന് ചാടിവീഴും. 435 രൂപ രജിസ്ട്രേഷന്‍ ഫീസായി അടച്ചാല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്നാണ് ഒരു വെബ്‌സൈറ്റിന്‍റെ വാഗ്ദാനം. ഈ തുക റീ-ഫണ്ട് ചെയ്യാനാകില്ല എന്നും വെബ്‌സൈറ്റില്‍ പറയുന്നു. സാമൂഹ്യക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ടത് എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റാണ് നിസാര തുകയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതായി വാഗ്‌ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ ജോലി തേടുന്നവരെ ഈ സന്ദേശം ഏറെ ആകര്‍ഷിച്ചു എന്നതുകൊണ്ടുതന്നെ ഈ സന്ദേശത്തിന് പിന്നിലെ യാഥാര്‍ഥ്യം പരിശോധിക്കാം.
വസ്‌തുത
435 രൂപ രജിസ്ട്രേഷന്‍ ഫീസ് അടച്ചാല്‍ സര്‍ക്കാര്‍ ജോലി കിട്ടും എന്ന വാഗ്‌ദാനം ഒരു തൊഴില്‍ തട്ടിപ്പാണ് എന്നാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറല്‍ സന്ദേശത്തിനൊപ്പമുള്ള വെബ്‌സൈറ്റ് ലിങ്ക് സാമൂഹ്യക്ഷേമ മന്ത്രാലയലുമായി ബന്ധപ്പെട്ടതല്ല. https://socialjustice.gov.in/ ആണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്. ആരും വ്യാജ വെബ്‌സൈറ്റില്‍ വഞ്ചിതരായി പണം അടയ്‌ക്കരുത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വിശ്വസനീയമായ വെബ്‌സൈറ്റുകളില്‍ കയറി തൊഴില്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
Read more: കോടികള്‍ വിലയുള്ള ഡയമണ്ടുകള്‍ റോഡില്‍, വാരിക്കൂട്ടി ജനം; സൂറത്തില്‍ നിന്ന് വീഡിയോ! Fact Check
