Asianet News MalayalamAsianet News Malayalam

മനുഷ്യത്വരഹിതമായ കൂട്ടക്കൊലയില്‍ നിശബ്ദത പാലിക്കുന്നവര്‍ നേരത്തേ മരിച്ചവര്‍: രാഹുല്‍ ഗാന്ധി

മനുഷ്യത്വരഹിതമായ കൂട്ടക്കൊല കണ്ടിട്ടും നിശബ്ദത പാലിക്കുന്നവര്‍ നേരത്തെ തന്നെ മരിച്ചവരാണ്. പക്ഷേ ഈ ത്യാഗം പാഴായിപ്പോകാന്‍ അവസരമുണ്ടാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

one who is silent even after seeing this inhuman massacre  is already dead says rahul gandhi in Lakhimpur Kheri  incident
Author
Lakhimpur Kheri, First Published Oct 4, 2021, 12:16 PM IST

ഉത്തര്‍പ്രദേശിലെ  ലഖിംപൂര്‍ ഖേരിയിലെ അക്രമസംഭവങ്ങളേക്കുറിച്ച്(Lakhimpur Kheri incident) നിശബ്ദത പാലിക്കുന്നവര്‍ നേരത്തെ തന്നെ മരിച്ചവരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി(Rahul Gandhi). മനുഷ്യത്വരഹിതമായ കൂട്ടക്കൊല (inhuman massacre) കണ്ടിട്ടും നിശബ്ദത പാലിക്കുന്നവര്‍ നേരത്തെ തന്നെ മരിച്ചവരാണ്. പക്ഷേ ഈ ത്യാഗം പാഴായിപ്പോകാന്‍ അവസരമുണ്ടാക്കില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഞായറാഴ്ട ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. നാല് കര്‍ഷകരും കര്‍ഷകര്‍ക്ക് നേരെ ഓടിച്ചെത്തിയ വാഹനങ്ങളിലുണ്ടായ നാലുപേരുമാണ് കൊല്ലപ്പെട്ടതെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് വിശദമാക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് (Anti farm law protest)വാഹനമോടിച്ച് കേറ്റിയതോടെയാണ് ഇന്നലെ ഈ മേഖലയില്‍ അക്രമം നടന്നത്. അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ(Priyanka Gandhi) ഉത്തര്‍ പ്രദേശ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ച് വലിച്ച പൊലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

പ്രിയങ്കയുടെ അറസ്റ്റിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രിയങ്ക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രതികരിച്ചിരുന്നു. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ്കുമാർ മിശ്രയുടെ മകനെതിരെ കേസെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്.

ലഖിംപൂർ സംഭവത്തിൽ ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തു; സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

ആശിഷിന് പുറമേ മറ്റ് പതിനാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താൻ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്. 

ലഖിംപൂർ ഖേരി: കർഷകരുടെ മൃതദ്ദേഹവുമായി ഉപരോധം; പ്രിയങ്ക അറസ്റ്റിൽ, ചന്ദ്രശേഖറും അഖിലേഷും കസ്റ്റഡിയിൽ

Follow Us:
Download App:
  • android
  • ios