നാടകീയത, ഒടുവിൽ ചിദംബരം അറസ്റ്റിൽ: വീടിന്‍റെ മതിൽ ചാടി സിബിഐ - Live Updates

p chidambaram to be arrested soon live updates

11:13 PM IST

ചിദംബരത്തെ ചോദ്യംചെയ്യുന്നു

സിബിഐ ആസ്ഥാനത്തെ കോൺഫറൻസ് റൂമിൽ ചിദംബരത്തെ ചോദ്യം ചെയ്യുന്നു.  നാളെ കോടതിയിൽ ഹാജരാക്കും .

10:31 PM IST

ചിദംബരത്തെ നാളെ കോടതിയിൽ ഹാജരാക്കും

ചിദംബരത്തെ നാളെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത ചിദംബരത്തിന്‍റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. 

10:10 PM IST

ചിദംബരത്തെ സിബിഐ ആസ്ഥാനത്തേക്ക് എത്തിച്ചു

ചിദംബരത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലെ കോൺഫറൻസ് റൂമിൽ ചോദ്യം ചെയ്യുന്നു.

10:00 PM IST

സിബിഐ ഡയറക്ടർ സിബിഐ ആസ്ഥാനത്ത്

സിബിഐ ഡയറക്ടർ ആർ കെ ശുക്ള സിബിഐ ആസ്ഥാനത്ത്. ഉന്നത ഉദ്യോഗസ്ഥരെ കാണുന്നു.

9:45 PM IST

പി ചിദംബരം അറസ്റ്റിൽ

കടുത്ത പ്രതിഷേധങ്ങൾക്കിടെ പി ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ പുറത്തേക്ക് കൊണ്ടുപോയി. തടയാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. അവരെ വലിച്ചിഴച്ച് പിടിച്ചുമാറ്റി പൊലീസ്. 

9:40 PM IST

യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു.

9:35 PM IST

'കള്ളൻ, കള്ളൻ' വിളിയും, അനുകൂല മുദ്രാവാക്യങ്ങളും: വീടിന് മുന്നിൽ ചേരി തിരിഞ്ഞ് പ്രതിഷേധം

ചിദംബരത്തിന്‍റെ വീടിന് മുന്നിൽ സംരക്ഷണ വലയം തീർത്ത് പോലീസ്. 'കള്ളൻ, കള്ളൻ' എന്ന മുദ്രാവാക്യം വിളി ഒരിടത്ത്. യൂത്ത് കോൺഗ്രസ്‌ സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്. 

9:30 PM IST

ദില്ലി പൊലീസിന്‍റെ സഹായം തേടി സിബിഐ

ദില്ലി പോലീസ് സംഘം ചിദംബരത്തിന്‍റെ വീടിനു മുന്നിൽ എത്തി. 50 പേരടങ്ങുന്ന സംഘമാണെത്തിയിരിക്കുന്നത്. ദില്ലി ജോയന്‍റ് കമ്മീഷണർ അനന്ത് മോഹന്‍റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം.

9:20 PM IST

ജോർബാഗിലെ ചിദംബരത്തിന്‍റെ വസതിയിൽ നിന്ന് തത്സമയം

9:15 PM IST

ഇഡി സംഘവും കൂടുതൽ സിബിഐ ഉദ്യോഗസ്ഥരും ജോർബാഗിലെ വസതിയിൽ

ഇഡി സംഘവുമെത്തി, കൂടുതൽ ഉദ്യോഗസ്ഥർ ജോർബാഗിലെ വസതിയിലേക്ക്.

9:10 PM IST

പാഞ്ഞെത്തി സിബിഐ സംഘം, ഗേറ്റുകൾ പൂട്ടിയ നിലയിൽ

സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചാണ് അകത്തേക്ക് പോയത്. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. പിന്നീടാണ് ഗേറ്റ് ചാടിക്കടന്നത്. ചിദംബരം ഇപ്പോൾ അഭിഭാഷകരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അത്യന്തം നാടകീയ രംഗങ്ങളാണ് ദില്ലിയിൽ അരങ്ങേറുന്നത്. 

9:00 PM IST

ചിദംബരം വീട്ടിൽ, കാർ കയറിയതിന് പിന്നാലെ ഗേറ്റ് പൂട്ടി

കപിൽ സിബൽ, മനു അഭിഷേക് സിംഗ്‍വി എന്നിവരടക്കമുള്ളവരുമായി അകത്തേക്ക് കയറി ചിദംബരം. ഗേറ്റ് പൂട്ടി. 

8:50 PM IST

ചിദംബരം കയറിയത് കപിൽ സിബലിന്‍റെ കാറിൽ

പോയത് കപിൽ സിബലിന്‍റെ വീട്ടിലേക്കെന്ന് അഭ്യൂഹങ്ങൾ. കാറിനെ പിന്തുടർന്ന് മാധ്യമപ്രവർത്തകർ. 

8:45 PM IST

ചോദ്യങ്ങൾക്ക് മറുപടിയില്ല, കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം

 മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെയാണ് ചിദംബരം പോയത്. കോൺഗ്രസ്‌ ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ കുത്തിയിരുന്ന് മോദിക്കും സിബിഐക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയാണിപ്പോൾ. 

8:30 PM IST

ധൃതിപ്പെട്ട് ചിദംബരം എഴുന്നേൽക്കുന്നു

പിന്നാലെ സിബിഐ സംഘം എഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടർന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങി. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റുണ്ടാകുന്നത് ഒഴിവാക്കാനാണ് ചിദംബരം മടങ്ങിയത്. 

8:25 PM IST

തെറ്റ് ചെയ്തിട്ടില്ലെന്ന് ചിദംബരം

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസിൽ വ്യക്തമായ തെളിവുകളില്ലെന്നും ചിദംബരം പറയുന്നു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനം സ്വാതന്ത്ര്യമാണ്. സ്വതന്ത്രമായി തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവകാശമാണെന്നും ചിദംബരം. 

8:20 PM IST

ഒപ്പം കപിൽ സിബലും മനു അഭിഷേക് സിംഗ്‍വിയും മുതിർന്ന നേതാക്കളും

അഭിഭാഷകരായ മനു അഭിഷേക് സിംഗ്‍വിയും കപിൽ സിബലും ചിദംബരത്തിനൊപ്പം.

8:15 PM IST

അപ്രതീക്ഷിതം, ചിദംബരം എഐസിസി ആസ്ഥാനത്ത്

4 മണിക്കൂർ അജ്ഞാതവാസത്തിന് ശേഷം മുൻ ധനമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്തെത്തി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷം ചിദംബരം എവിടെയെന്നതിൽ ആർക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്.

8:10 PM IST

ചിദംബരത്തിന്‍റെ ഹർജി തള്ളിയതെങ്ങനെ? വിശദമായ റിപ്പോർട്ട് ഇവിടെ

24 മണിക്കൂർ 'ഒളിവി'ന് ശേഷം ചിദംബരം എഐസിസി ആസ്ഥാനത്ത്. പിന്നീട് ചിദംബരത്തിന്‍റെ ദില്ലി ജോർബാഗിലെ 115- എ എന്ന വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിൽ. മതിൽ ചാടി സിബിഐ, ഇഡി സംഘങ്ങൾ.