സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ ആണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപയാണ് നല്‍കിയതെന്നും തബ്രാക്ക് ഹുസൈൻ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി

ദില്ലി: ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാവേറുകള അയച്ചെന്ന് വെളിപ്പെടുത്തൽ. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാക് കേണൽ യൂനസ് ആണെന്നുമാണ് വെളിപ്പെടുത്തല്‍. സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ ആണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പാക് കേണല്‍ 30,000 രൂപയാണ് നല്‍കിയതെന്നും തബ്രാക്ക് ഹുസൈൻ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നുഴഞ്ഞുക്കയറ്റ ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇയാളെ സൈന്യം പിടികൂടിയത്. വെടിയേറ്റ തബ്രാക്ക് ഹുസൈൻ നിലവിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. നൗഷേരയിലെ സെഹർ മക്രി മേഖലയിൽ നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികരാണ് ഒരാള്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് കണ്ടെത്തിയത്. ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതോടെ വെടിവെപ്പ് ആരംഭിച്ചു.

Scroll to load tweet…

ഇയാൾ പിന്നീട് പിൻവലിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിനോടകം സൈന്യം വെടിവച്ചിടുകയായിരുന്നു. രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യല്ലിൽ തനിക്ക് പാക് ചാരസംഘടനയായ ഐ എസ് ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തോളം പാക് ഇന്‍റലിജന്‍സ് യൂണിറ്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും നേരത്തെയും നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ രജൗരിയിലെ സൈനിക ക്യാമ്പില്‍ ചാവേർ ആക്രമണത്തിനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റ് സഹോദരങ്ങൾക്ക് നേരെയും എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണം നടന്നിരുന്നു. ഷോപ്പിയാനിലെ ഗ്രാമത്തിലെ ആപ്പിൾ തോട്ടത്തിൽ വെച്ചായിരുന്നു സഹോദരങ്ങൾക്ക് നേരെ ഭീകരർ വെടിവച്ചത്. വെടിയേറ്റ സുനിൽ കുമാറാണ് കൊല്ലപ്പെട്ടത്. 

കശ്മീരിലെ നൗഷേരേയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരൻ ചാവേറാക്രമണം ലക്ഷ്യമിട്ടതായി സൂചന