Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശില്‍ പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ഇന്ത്യന്‍ പൗരയല്ലാത്ത ഇവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പഞ്ചായത്ത് അംഗവും പ്രസിഡന്റുമായി എന്ന് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് സുഖ്‌ലാല്‍ ഭാരതി ഉത്തരവിട്ടു.
 

Pak National becomes panchayat president in UP
Author
Etah, First Published Dec 31, 2020, 6:30 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എറ്റാവില്‍ പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത് അന്വേഷിക്കുമെന്ന് അധികൃതര്‍. പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് 65കാരിയായ പാക് വനിതയെ സ്ഥാനത്തുനിന്ന് നീക്കി. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത് ദീര്‍ഘ കാല വിസയില്‍ താമസിക്കുകയാണ് 65കാരി.

ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ പൗരയല്ലാത്ത ഇവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പഞ്ചായത്ത് അംഗവും പ്രസിഡന്റുമായി എന്ന് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് സുഖ്‌ലാല്‍ ഭാരതി ഉത്തരവിട്ടു. ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സംഘടിപ്പിച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

40 വര്‍ഷം മുമ്പാണ് ബാനോ ബീഗം ഇന്ത്യന്‍ പൗരനായ അക്തര്‍ അലിയെ വിവാഹം ചെയ്ത് കറാച്ചിയില് നിന്ന് ഇന്ത്യയിലെത്തിയത്. നിരവധി തവണ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാനോ ബീഗം പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം ജനുവരി ഒമ്പതിന് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചതിന് ശേഷം ബാനോ ബീഗമാണ് ഇടക്കാല പ്രസിഡന്റായി തുടരുന്നത്. തദ്ദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്.
 

Follow Us:
Download App:
  • android
  • ios