'എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു' 

ഇസ്ലാമാബാദ്: ഇന്ത്യയുടെ രണ്ടാംചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടതിനെ പരിഹസിച്ച് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. ട്വിറ്റിലൂടെയാണ് ഫവാദ് ചൗധരി ഇന്ത്യയെ പരിഹസിച്ചെത്തിയത്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു' എന്നാണ് ദൗത്യം പരാജയപ്പെട്ടതിനെ കളിയാക്കി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Scroll to load tweet…

നിരവധിപ്പേരാണ് പ്രകോപനപരമായ അദ്ദേഹത്തിന്‍റെ ട്വീറ്റിനെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് പ്രകോപനപരമായ മറ്റൊരു ട്വീറ്റുമായി മന്ത്രി വീണ്ടും ട്വിറ്ററിലെത്തി. 

Scroll to load tweet…

ഇന്ന് പുലർച്ചെയാണ് രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാൻ-2 ദൗത്യം അവസാനഘട്ടത്തില്‍ പരാജയപ്പെട്ടെന്ന സൂചന ലഭിച്ചത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.