ബിഎസ്എഫാണ് ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്നാണ് സൂചന. ഭുജ് തീരത്ത് വ്യാപക പരിശോധന നടക്കുകയാണ്.
ദില്ലി: ഗുജറാത്ത് (Gujarat) തീരത്ത് പാകിസ്ഥാന്റെ (Pakistan) മത്സ്യബന്ധന ബോട്ടുകൾ (Fishing Boat) പിടികൂടി. പതിനൊന്ന് ബോട്ടുകളാണ് പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് ഇവ.
ബിഎസ്എഫാണ് (BSF) ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്നാണ് സൂചന. വ്യോമസേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയർഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് വ്യാപക പരിശോധന നടക്കുകയാണ്. കണ്ടൽ കാടുകളും മറ്റും നിറഞ്ഞ മേഖലയിൽ തെരച്ചിൽ അതീവ ദുഷ്കരമാണ്. കൂടുതൽ ബോട്ടുകൾ എത്തിയിട്ടുണ്ടോ എന്ന് സംശയമുള്ളതിനാൽ അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read Also: ഹിജാബ് നിരോധനം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കും
