​ഗുവാഹത്തി: ലോക്ക് ഡൗൺ കാലത്ത് പിറന്ന മകന് ലോക്ക് ഡൗണെന്ന് പേരിട്ട് മാതാപിതാക്കൾ. രാജസ്ഥാനിൽ നിന്നുള്ള കച്ചവടക്കാരായ ദമ്പതികളായ സജ്ഞയ് ബൗരിയും മഞ്ജു ബൗരിയുമാണ് ലോക്ക് ഡൗൺ മൂലം ത്രിപുരയിൽ കുടുങ്ങിയത്. ഓരോ സംസ്ഥാനത്ത് നിന്നും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്ത് പ്ലാസ്റ്റിക് വിറ്റാണ് ഇവർ ജീവിക്കുന്നത്. എന്നാൽ ഇത്തവണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം  ത്രിപുരയിൽ കുടുങ്ങിപ്പോയി. അവിടെ വച്ചാണ് അവർക്ക് ഒരു മകൻ പിറക്കുന്നത്. അങ്ങനെ മകന് ലോക്ക് ഡൗൺ എന്ന് ഇവർ പേരിട്ടു

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിരവധി തൊഴിലാളികളാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലായ കുടുങ്ങിപ്പോയിരിക്കുന്നത്. ‍ഇവരെ കൂടാതെ മറ്റ് കുടിയേറ്റ കച്ചവടക്കാരും തൊഴിലാളിളും ഇവിടെ കുടുങ്ങിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്ത് കച്ചവടം ചെയ്യുന്നവർക്ക് താത്ക്കാലിക അഭയകേന്ദ്രങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. അവർക്കാവശ്യമായ മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകുന്നുണ്ടെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. 

'ഈ ലോക്ക്ഡൗൺ കാലം അപ്പാർട്ട്മെന്റിൽ അടച്ചിട്ട ക്യാൻസർ ചികിത്സാ ദിനങ്ങളെ ഓർമിപ്പിക്കുന്നു': മനീഷ കൊയ്...