ദില്ലി: തെരഞ്ഞെടുപ്പ് കാലത്ത് മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പരാതികൾ പരിശോധിക്കാൻ പാർട്ടി സംവിധാനമുണ്ട്. പ്രഗ്യാ സിങ് ഠാക്കൂറിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അച്ചടക്ക സമിതിക്ക് മുമ്പാകെ ഈ പരാമർശങ്ങൾ നൽകിയിട്ടുണ്ട്. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ഷാ പറഞ്ഞു. മഹാത്മാഗാന്ധിയെക്കുറിച്ച് അധിക്ഷേപപരാമർശങ്ങൾ നടത്തുന്നത് പാർട്ടിയുടെ രീതിയല്ല. അതിനെ പാർട്ടി സ്വീകരിക്കുന്നുമില്ല. പാർട്ടിയുടെ നിലപാട് അതല്ല. 

പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ സ്ഥാനാ‍ർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ഷാ അവരെ തള്ളിപ്പറഞ്ഞില്ല. പ്രഗ്യാ സിംഗ് ഠാക്കൂറിനെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപി ഖേദിക്കുന്നില്ല. സംഝോത എക്സ്പ്രസ് സ്ഫോടനത്തിൽ യഥാർത്ഥ പ്രതികളെ പിടിക്കാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു കോൺഗ്രസ്. അതിന്‍റെ ഭാഗമായാണ് പ്രഗ്യാ സിംഗിനെ പ്രതിയാക്കിയതെന്നും ഷാ പറഞ്ഞു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.