സൻസദ് കാര്യശാല പോലുള്ള പരിപാടികൾ ബിജെപിയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും, ജനങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവിക്കാനാണ് ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി
ദില്ലി: ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ മുഴുവൻ സമയവും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്തേ മുക്കാലിന് തുടങ്ങി രാത്രി വരെ നീണ്ട സൻസദ് കാര്യശാലയിൽ നരേന്ദ്രമോദി പങ്കെടുത്തു. ഏറ്റവും പിൻനിരയിൽ ഇരുന്നാണ് മോദി കാര്യശാലയിൽ പങ്കെടുത്തത്. സൻസദ് കാര്യശാല പോലുള്ള പരിപാടികൾ ബിജെപിയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും, ജനങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേവിക്കാനാണ് ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പരിശീലന പരിപാടിക്ക് പിന്നാലെ പ്രതികരിച്ചു.
Scroll to load tweet…
ജിഎസ്ടി പരിഷ്കരണത്തെ പ്രശംസിച്ച് പരിപാടിയിൽ പ്രമേയം പാസാക്കി. നാളെ പ്രധാനമന്ത്രിയെ ചടങ്ങിൽ അനുമോദിക്കും.
