ഹരിയാനയിലെ ഫരീദാബാദിൽ സ്ഥാപിച്ച അമൃത ആശുപത്രിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത്. 2,600 കിടക്കകളുള്ള ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയെന്ന അവകാശവാദമാണ് മുന്നോട്ടുവയ്ക്കുന്നത്

ദില്ലി: ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലായി രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ രാജ്യത്തിന് സമര്‍പ്പിക്കാൻ പ്രധാനമന്ത്രി ഇന്നെത്തും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ഇവിടെ സ്ഥാപിച്ച അമൃത ആശുപത്രി അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഉച്ചയോടെ ന്യൂ ചണ്ഡിഗഡ് ജില്ലയിലെത്തുന്ന മോദി 'ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെന്‍റര്‍' ഉദ്ഘാടനം ചെയ്യും.

അമൃത ആശുപത്രി ഉദ്ഘാടനം

ഹരിയാനയിലെ ഫരീദാബാദിൽ സ്ഥാപിച്ച അമൃത ആശുപത്രിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത്. 2,600 കിടക്കകളുള്ള ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയെന്ന അവകാശവാദമാണ് മുന്നോട്ടുവയ്ക്കുന്നത്. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ എന്നിവരും മറ്റു വിശിഷ്ടാതിഥികളും ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും. 2,600 കിടക്കകളുള്ള അമൃത ആശുപത്രിയിൽ 534 ഐ സി യു കൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 81 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളും 64 അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും പ്രിസിഷൻ മെഡിസിൻ ഓങ്കോളജിക്കായി 10 ബങ്കറുകളും ഇവിടെ സജ്ജമണെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ, 150 സീറ്റുകളുള്ള, പൂർണ്ണമായും റെസിഡൻഷ്യൽ എം ബി ബി എസ് പ്രോഗ്രാം, ഒരു നഴ്സിംഗ് കോളേജ്, കോളേജ് ഫോർ അലൈഡ് ഹെൽത്ത് സയൻസ് എന്നിവയും ഉണ്ടാകും. രക്തവും മറ്റ് സുപ്രധാന സാമ്പിളുകളും പ്രോസസ് ചെയ്യുന്നതിനായി രാജ്യത്തെ ഏറ്റവും വലിയതും പൂർണ്ണമായും ഓട്ടോമേറ്റഡ്തുമായ സ്മാർട്ട് ലാബും ഇവിടെ ഉണ്ടാകും. 130 ഏക്കർ വിസ്തൃതിയുള്ള ആശുപത്രി കാമ്പസ് ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ബിൽഡിംഗ് ഹെൽത്ത് കെയർ പ്രോജക്റ്റാണെന്നാണ് അധികൃതർ പറയുന്നത്. 6000 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമ്മിക്കുന്നത്.

ഒരു ദിനം, രണ്ട് സംസ്ഥാനങ്ങൾ, രണ്ട് സുപ്രധാന ആരോഗ്യസംരഭങ്ങൾ; രാജ്യത്തിന് സമ‍ർപ്പിക്കാൻ പ്രധാനമന്ത്രി എത്തും

ഹോമി ഭാഭ കാന്‍സര്‍ സെന്‍റര്‍ ഉദ്ഘാടനം

പഞ്ചാബിലെയും അയല്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിവാസികള്‍ക്ക് ലോകോത്തര ക്യാന്‍സര്‍ പരിചരണം നല്‍കുക എന്ന ഉദ്ദേശത്തിലാണ് ഹോമി ഭാഭ കാന്‍സര്‍ സെന്‍റര്‍ നിർമ്മിച്ചത്. ഉച്ചയോടെ പ്രധാനമന്ത്രി 'ഹോമി ഭാഭാ കാന്‍സര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെന്‍റര്‍' രാജ്യത്തിന് സമര്‍പ്പിക്കും. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ആണവോര്‍ജ്ജ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്ററാണ് 660 കോടിയിലധികം രൂപ ചെലവഴിച്ച് ആശുപത്രി നിര്‍മിച്ചത്. കാന്‍സര്‍ ഹോസ്പിറ്റല്‍ 300 കിടക്കകളുള്ള ഒരു ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റലാണ്, കൂടാതെ സര്‍ജറി, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി - കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങിയ ലഭ്യമായ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം ക്യാന്‍സറുകള്‍ക്കും ചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഗ്രൂരിലെ 100 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തിക്കുന്നതോടെ ഈ മേഖലയിലെ കാന്‍സര്‍ പരിചരണത്തിന്റെയും ചികിത്സയുടെയും ഒരു 'പ്രധാന കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷ.

വീണ്ടും ചക്രവാതചുഴി, കേരളത്തിൽ ഇന്ന് മഴ കനക്കും; 4 ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പ്