Asianet News MalayalamAsianet News Malayalam

നിർഭയ കേസിലെ പ്രതികളുടെ ആരാച്ചാരാകാൻ തയ്യാറെന്ന് പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കത്ത്

'പൊറുക്കാൻ കഴിയാത്ത തെറ്റാണ് അവർ ചെയ്തിരിക്കുന്നത്. അവർക്കുള്ള ശിക്ഷ വൈകിക്കൂട. ഈ ജോലി ചെയ്യാൻ എനിക്ക് പ്രതിഫലം വേണ്ട.' സുഭാഷ് പറയുന്നു.

police head constable letter to tihar jail authorities to ready hang nirbhaya accused
Author
Delhi, First Published Dec 11, 2019, 4:00 PM IST

ദില്ലി: രാജ്യത്തെ ഞെട്ടിച്ച ദില്ലി നിർഭയ കൂട്ടബലാത്സം​ഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ എസ് സുഭാഷ് ശ്രീനിവാസൻ. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ​ഹെഡ്കോൺസ്റ്റബിളാണ് നാൽപ്പത്തിരണ്ടുകാരനായ സുഭാഷ്. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർ ഇല്ലെന്ന കാര്യം മാധ്യമവാർത്തകളിൽ നിന്നാണ് ഞാൻ അറിയുന്നത്. പൊറുക്കാൻ കഴിയാത്ത തെറ്റാണ് അവർ ചെയ്തിരിക്കുന്നത്. അവർക്കുള്ള ശിക്ഷ വൈകിക്കൂട. ഈ ജോലി ചെയ്യാൻ എനിക്ക് പ്രതിഫലം വേണ്ട. സുഭാഷ് പറയുന്നു.

ആരാച്ചാരാകാൻ താൻ തയ്യാറെന്ന് കാണിച്ച് തീഹാർ ജയിൽ അധികാരികൾക്ക് കത്തയച്ചിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ഡിസംബർ ആറിന് അയച്ച കത്തിന് മറുപടി വരാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം. തീർത്തും സൗജന്യമായി ഈ ജോലി നിർവ്വഹിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു. സുഭാഷ് ശ്രീനിവാസിന്റെ മുത്തച്ഛൻ സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  നിർഭയ കേസിൽ അഞ്ച് പ്രതികളാണ് വധശിക്ഷ കാത്ത് തീഹാർ ജയിലിൽ കഴിയുന്നത്. 

Follow Us:
Download App:
  • android
  • ios