Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ ലംഘനം: കുടുംബസമേതം ക്ഷേത്രദർശനം നടത്തിയ പൊലീസ് ഉദ്യോ​​ഗസ്ഥനെ സസ്പെൻഡ് ചെയ്തു

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. 

police officer suspended for violating lock down
Author
Odisha, First Published Apr 20, 2020, 3:20 PM IST

ഒഡീഷ: ലോക്ക് ഡൗൺ ലംഘിച്ച് പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ഒഡീഷയിലെ പോലീസ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യോ​ഗസ്ഥനെതിരെ മോശം പെരുമാറ്റത്തിന്റെ മേൽ ദുഷ്പെരുമാറ്റത്തിന്റെ പേരിൽ കേസെടുത്തതായും അദ്ദഹം അറിയിച്ചു.  ദീപക് കുമാർ ജെനെ എന്ന പൊലീസ് ഓഫീസർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.  ഒഡീഷ പൊലീസ് തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്ററിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. 

ശനിയാഴ്ച ഉച്ചയ്ക്കാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ കുടുംബസമേതം പുരി ജ​ഗന്നാഥ ക്ഷേത്രത്തിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോ​ഗസ്ഥൻ ഇദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും സംഭവത്തെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോ​ഗസ്ഥർ അറിയിച്ചു. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒഡീഷയിലെ എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios