Asianet News MalayalamAsianet News Malayalam

'അവരെ തൂക്കികൊല്ലണം', ലംഖിപൂർ പെൺകൂട്ടികളുടെ ക്രൂരകൊലപാതകത്തിൽ അച്ഛൻ; തെളിവ് തേടി പോസ്റ്റുമോർട്ടം ക്യാമറയിൽ

ബലാത്സംഗം ചെയ്യുന്നവരെ വിട്ടയക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നവരിൽ നിന്ന് സ്ത്രീ സുരക്ഷ പ്രതീക്ഷിക്കേണ്ടെന്ന്, ബിൽക്കിസ് ബാനു കേസ് പരോക്ഷമായി പരാമർശിച്ച് രാഹുൽ ഗാന്ധി വിമർശിച്ചു

postmortem under camera surveillance lakhimpur kheri murder case
Author
First Published Sep 15, 2022, 4:35 PM IST

ലംഖിപൂർ: ലഖിംപൂർ ഖേരിയിൽ ബലാത്സംഗം ചെയ്ത്  ക്രൂരമായി കൊലചെയ്യപ്പെട്ട സഹോദരിമാരുടെ പോസ്റ്റുമോ‍ർട്ടം നടപടികൾ പൂർത്തിയായി. തെളിവ് കണ്ടെത്താനായി പോസ്റ്റുമോർട്ടം നടപടികളെല്ലാം ക്യാമറിയിൽ പതിപ്പിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം പെണകുട്ടികളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പെൺകുട്ടികളുടെ സംസ്കാരം എപ്പോൾ നടത്തണമെന്നത് സംബന്ധിച്ച് ബന്ധുക്കൾ തീരുമാനമെടുത്തിട്ടില്ല. അതിനിടെ ക്രൂരമായ കൊലപാതകം ചെയ്യപ്പെട്ട പെൺകുട്ടികളുടെ അച്ഛൻ പ്രതികരണവുമായി രംഗത്തെത്തി. പ്രതികളെ തൂക്കി കൊല്ലണമെന്നാണ് കുട്ടികളുടെ അച്ഛൻ വാർത്താ ഏജൻസിയോട് പറഞ്ഞത്.

ദളിത് പെൺകുട്ടികളുടെ കൊലപാതകം: വീണ്ടും ശ്രദ്ധാകേന്ദ്രമായി ലഖിംപൂർ ഖേരി, സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

അതേസമയം തന്നെ സംഭവത്തിൽ യുപി സർക്കാരിനെതിരെ അതിശക്തമായ വിമർശനമാണ് പ്രതിപക്ഷത്തെ നേതാക്കളെല്ലാം മുന്നോട്ടുവയ്ക്കുന്നത്. ഏറെ ദുഃഖകരമായ സംഭവമാണെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ബലാത്സംഗം ചെയ്യുന്നവരെ വിട്ടയക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നവരിൽ നിന്ന് സ്ത്രീ സുരക്ഷ പ്രതീക്ഷിക്കേണ്ടെന്ന്, ബിൽക്കിസ് ബാനു കേസ് പരോക്ഷമായി പരാമർശിച്ച് രാഹുൽ ഗാന്ധി വിമർശിച്ചു. സംഭവം അറിഞ്ഞതുമുതൽ ശക്തമായ പ്രതികരണവുമായി സമാജ് വാജി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തുണ്ട്. 2 ദളിത് സഹോദരിമാരെ തട്ടിക്കൊണ്ടുപോയതിന് ശേഷം നടത്തിയ കൊലപാതകവും ഞെട്ടലുണ്ടാക്കുന്നതാണെന്ന് അഖിലേഷ് പറഞ്ഞു. പെൺകുട്ടികളുടെ പോസ്റ്റ്‌മോർട്ടം സമ്മതവുമില്ലാതെ നടത്തിയെന്ന പിതാവിന്‍റെ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. ലഖിംപൂരിലെ കർഷകർക്കുശേഷം ദലിതർ കൊല്ലപ്പെടുന്നത് 'ഹത്രാസ് കി ബേട്ടി' കൂട്ടക്കൊലയുടെ ഹീനമായ ആവർത്തനമാണ് സംഭവെന്നും അദ്ദേഹം പറഞ്ഞു. നീതി ഉറപ്പാക്കാനുള്ള നടപുടി വേണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു.

 

അതേസമയം പ്രതിപക്ഷം അനാവശ്യമായി സംഭവം രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് ബി ജെ പിയുടെ മറുപടി. കോൺഗ്രസും സമാജ് വാദി പാർട്ടിയും രാഷ്ട്രീയ വത്കരിക്കുകയാണെന്നും ബി ജെ പി കുറ്റപ്പെടുത്തി. പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതകും, കേശവ് പ്രസാദ് മൗര്യയും വിശദീകരിച്ചു.

യുപിയിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; 6 പേർ അറസ്റ്റിൽ

അതേസമയം സഹോദരിമാരുടെ മരണത്തിൽ പൊലീസ് ശക്തമായ നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് ഇന്നലെ മുതൽ നാട്ടുകാർ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധം ശക്തമായതോടെ രാത്രിയോടെ പ്രതികളെ പൊലീസ് കസ്റ്റഡിയലെടുക്കുകയായിരുന്നു. ഐ ജി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് തുടരുകയാണ്. ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ വർഷവും സമാന സംഭവം നടന്നിരുന്നു. മൂന്ന് പെൺകുട്ടികളെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പും പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. അതേസമയം കർഷക സമരത്തിനിടെ കേന്ദ്രമന്ത്രിയുടെ മനകനോടിച്ച വാഹനമിടിച്ച് കർഷകർ മരിച്ച ലഖിംപൂർ ഖേരിയിലേക്ക് ഒരിക്കൽ കൂടി രാജ്യ ശ്രദ്ധ തിരിയുകയാണ്. 

Follow Us:
Download App:
  • android
  • ios