മൂന്ന് വനിത ജഡ്ജിമാരുൾപ്പടെയാണ് ഒമ്പത് ജഡ്ജിമാരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

ദില്ലി: സുപ്രീംകോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. മൂന്ന് വനിത ജഡ്ജിമാരുൾപ്പടെയാണ് ഒമ്പത് ജഡ്ജിമാരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍. ഇതിൽ ജസ്റ്റിസ് ബിവി നാഗരത്ന 2027 ൽ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റാസാകും. 

Add Asianetnews as a Preferred SourcegooglePreferred

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി ടി രവികുമാര്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം.സുന്ദരേഷ്, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റര്‍ ജനറലുമായ പി.എസ്. നരസിംഹ എന്നിവരാണ് പട്ടികയിലുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona