രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെയാണ് സന്ദർശനം. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തുന്നത്. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിന്റെ ഭാ​ഗമായി ഇംഫാൽ വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി. കൂടാതെ രാഷ്ട്രപതിയെ ന​ഗരത്തിലുടനീളം സർക്കാരിന്റെ നേതൃത്വത്തിൽ ബാനറുകളും ഹോർഡിങ്ങുകളും വെച്ചിട്ടുണ്ട്. കലാപത്തെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

YouTube video player