പിറ്റേ ദിവസം ഇയാളെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ദില്ലി: ഉത്തര്‍പ്രദേശിലെ (uttar pradesh) കസ്ഗഞ്ചിൽ പൊലീസ് (police) കസ്റ്റഡിയിൽ ( Custody) യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമാക്കി പ്രതിപക്ഷം. മരിച്ച അൽത്താഫിന്റെ വീട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി (Priyanka Gandhi ) ഇന്ന് സന്ദർശിക്കും, 

പതിനാറ് വയസുള്ള പെൺകുട്ടിയെ കാണാതായ കേസിലാണ് ഇരുപത്തിരണ്ടുകാരനായ അൽത്താറഫിനെ തിങ്കളാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പിറ്റേ ദിവസം ഇയാളെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ശുചിമുറിയിലേക്ക് പോയ യുവാവിനെ പിന്നീട് പൈപ്പിൽ തൂങ്ങി നിലയിൽ കണ്ടെത്തിയെന്നും അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം. 

Uttarpradesh| യുപിയില്‍ 22കാരന്‍ ലോക്കപ്പില്‍ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്, കൊലപാതകമെന്ന് കുടുംബം

ധരിച്ചിരുന്ന ജാക്കറ്റിന്‍റെ വള്ളിയാണ് തൂങ്ങാനായി ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. എന്നാൽ നിലത്ത് നിന്ന് മൂന്ന് അടി മാത്രം പൊക്കമുള്ള ചുവരിനോട് ചേര്‍ന്നുള്ള പ്ളാസ്റ്റിക് പൈപ്പിൽ യുവാവ് തൂങ്ങിമരിച്ചുവെന്ന പൊലീസ് വാദം സംശകരമാണെന്ന് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. 

പൊലീസ് കള്ളക്കളി നടത്തുകയാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. യുപി സർക്കാരിനെ രാഹുൽ ഗാന്ധിയും രൂക്ഷമായി വിമര്‍ശിച്ചു. ഇതിനു പിന്നാലെയാണ് യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള പ്രിയങ്ക ഗാന്ധി അൽത്താഫിന്റെ കുടുംബത്തെ കാണുമെന്ന് പ്രഖ്യാപിച്ചത്. വിഷയം പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കിയതോടെ അന്വേഷണത്തിന്റെ ഭാഗമായി കോട്വലി പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഉൾപ്പെടെ 5 പേരെ സസ്പെൻഡ് ചെയ്തായി എസ്പി റോഹന്‍ പ്രമോദ് അറിയിച്ചു.