‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ബിഹാറില്‍ സൈന്യത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ വാർത്തയ്ക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി വദ്രയുടെ ട്വീറ്റ്
ദില്ലി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി കേന്ദ്ര ഗവൺമെന്റ് 'അഗ്നിപഥ്' പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര (Priyanka Gandhi Vadra) ബുധനാഴ്ച പദ്ധതിക്കെതിരെ രംഗത്ത് എത്തി. “ബിജെപി സർക്കാർ സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് അതിന്‍റെ പരീക്ഷണ ശാലയാക്കി മാറ്റുകയാണ്.? വർഷങ്ങളായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ, സര്‍ക്കാറിന് ഒരു ഭാരമായി തോന്നുന്നുണ്ടോ?" - കോൺഗ്രസ് (Congress) ജനറൽ സെക്രട്ടറിയുടെ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ബിഹാറില്‍ സൈന്യത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ വാർത്തയ്ക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി വദ്രയുടെ ട്വീറ്റ്. “ഈ നാല് വർഷത്തെ ഭരണത്തെ യുവാക്കൾ വഞ്ചന എന്ന് വിളിക്കുന്നു. വിമുക്തഭടന്മാരും 'അഗ്നിപഥ്' പദ്ധതിയെ എതിർത്തിട്ടുണ്ട്,” - പ്രിയങ്ക കൂട്ടിച്ചേർത്തു.
“സായുധസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പോലെ നിര്‍ണ്ണായകമായ ഒരു വിഷയത്തിൽ ഒരു ചർച്ചയും ഗൗരവമായ പരിഗണനയും ഉണ്ടായില്ല. എന്തിനാ സര്‍ക്കാറിന് പിടിവാശി?” എന്നും പ്രിയങ്ക ചോദിക്കുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മൂന്ന് സൈനിക മേധാവികളും ചേർന്നാണ് കഴിഞ്ഞ ദിവസം 'അഗ്നിപഥ്' പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അവരുടെ ഇഷ്ടാനുസരണം സൈന്യം, വ്യോമസേന, നാവികസേന എന്നിവയില്‍ നാല് വർഷത്തേക്ക് സേവനം ചെയ്യാം. ഇതിനുശേഷം, റിക്രൂട്ട് ചെയ്യുന്നവരില്‍ 25 ശതമാനത്തെ നിലനിർത്തും, ബാക്കിയുള്ള 75 ശതമാനം പേര്‍ക്കും തുടര്‍ന്ന് സിവിലയന്‍ ജീവിതത്തിലേക്ക് മടങ്ങാം.
അഗ്നീപഥിന് അംഗീകാരം; യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷം സേവനം ചെയ്യാം; അഗ്നീവീർ എന്നറിയപ്പെടും
'സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകും'; അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിഷേധം; ടയറുകള്‍ കത്തിച്ചു
അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിഷേധം. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമിക്കുമ്പോൾ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. ദേശീയ പാത ഉപരോധിച്ചും ടയറുകൾ കത്തിച്ചുമാണ് പ്രതിഷേധിച്ചത്. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
'അഗ്നിപഥ്' എന്താണ്, എങ്ങനെ
ഇന്ത്യൻ യുവാക്കളെ സായുധ സേനയിൽ (Armed forces) സേവനം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി (AGNIPATH) അഗ്നിപഥ് എന്ന പേരിലുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് (recruitment project) കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ 'അഗ്നിവീർ' എന്നായിരിക്കും ഇവർ അറിയപ്പെടുക. അഗ്നിപഥ് പദ്ധതി പ്രകാരം ഈ വർഷത്തിനുള്ളിൽ 46000 യുവാക്കളെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ യുവാക്കള്‍ക്ക് സായുധ സേനയിൽ നാല് വർഷത്തേക്ക് സേവനം ചെയ്യാന്‍ പദ്ധതി അനുവദിക്കുന്നു. സമൂഹത്തിൽ നിന്ന് യുവ പ്രതിഭകളെ ആകർഷിക്കാനും നൈപുണ്യവും അച്ചടക്കവും പ്രചോദിതവുമായ മനുഷ്യശക്തിയെ സമൂഹത്തിലേക്ക് ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
യുവാക്കളെ നാല് വർഷത്തേക്ക് അതത് സേവന നിയമങ്ങൾ പ്രകാരം സേനയിൽ എൻറോൾ ചെയ്യും. നിലവിലുള്ള മറ്റേതൊരു റാങ്കിൽ നിന്നും വ്യത്യസ്തമായി അവർ സായുധ സേനയിൽ ഒരു പ്രത്യേക റാങ്ക് രൂപീകരിക്കും. നാല് വർഷത്തെ സേവനം പൂർത്തിയാകുമ്പോൾ, സായുധ സേന കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന സംഘടനാ ആവശ്യകതകളുടെയും നയങ്ങളുടെയും അടിസ്ഥാനത്തിൽ, സായുധ സേനയിൽ സ്ഥിരമായ എൻറോൾമെന്റിന് അപേക്ഷിക്കാനുള്ള അവസരം ഇവർക്ക് വാഗ്ദാനം ചെയ്യും. അഗ്നിവീർ എന്നറിയപ്പെടുന്ന യുവാക്കളുടെ ഓരോ പ്രത്യേക ബാച്ചിന്റെയും 25 ശതമാനം വരെ സായുധ സേനയുടെ റെഗുലർ കേഡറിൽ ചേരും.
17.5 വയസ്സു മുതൽ 21 വയസ്സുവരെയുള്ളവർക്കാണ് ഹ്രസ്വകാല നിയമനം. ഈ വർഷം 46,000 പേരെയാണ് നിയമിക്കുന്നത്. 4 വർഷത്തിനു ശേഷം മറ്റു ജോലികളിലേക്കു മാറാൻ ഇവർക്ക് അവസരമുണ്ട്. ആദ്യവർഷം 30,000 രൂപയാണ് ശമ്പളം. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. സേവനകാലയളവിൽ മികവു പുലർത്തുന്നവരെ സൈന്യം നിലനിർത്തും.
