Asianet News MalayalamAsianet News Malayalam

'മാർച്ചിൽ ആ സന്തോഷം വരുന്നു'; റിപബ്ലിക് ദിന പ്രസം​ഗത്തിൽ ഭാര്യയുടെ ​ഗർഭവിവരം പങ്കുവെച്ച് പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബിൽ മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെയാണ് ഭ​ഗവന്ത് മാൻ വിവാഹിതനാകുന്നത്. 

Punjab CM Bhagwant mann share his wife's pregnancy on Republic day speech prm
Author
First Published Jan 28, 2024, 11:00 AM IST

ദില്ലി: റിപ്പബ്ലിക് ദിന പ്രസം​ഗത്തിൽ ഭാര്യ ​ഗർഭിണിയാണെന്ന വിവരം പങ്കുവെച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് സിങ് മാൻ. വെള്ളിയാഴ്ച ലുധിയാനയിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കിടെയുള്ള പ്രസം​ഗത്തിലാണ് മുഖ്യമന്ത്രി തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷം പങ്കുവെച്ചത്. മാർച്ചിൽ വലിയൊരു സന്തോഷം വരാൻ പോകുന്നുവെന്നും സന്തോഷത്തെ വരവേൽക്കാൻ താൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More.... 'പാപ്പാ..'; പത്തോ ഇരുപതോ തവണയല്ല, അനിമലില്‍ രണ്‍ബീര്‍ കപൂറിന്‍റെ 'പാപ്പാ' വിളി എണ്ണി സോഷ്യല്‍ മീഡിയ

ഭാര്യ ഡോ. ​ഗുർപ്രീത് കൗർ ഏഴുമാസം ​ഗർഭിണിയാണ്. താൻ പിതാവാകാൻ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബിൽ മുഖ്യമന്ത്രിയായതിന് തൊട്ടുപിന്നാലെയാണ് ഭ​ഗവന്ത് മാൻ വിവാഹിതനാകുന്നത്. ഡോക്ടർ ​ഗുർപ്രീത് കൗറിനെയാണ് ഭ​ഗവന്ത് മാൻ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയായ ഇന്ദർദീപ് കൗറുമായുള്ള ബന്ധം ഏഴ് വർഷം മുമ്പ് വേർപ്പെടുത്തിയിരുന്നു. ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios