Asianet News MalayalamAsianet News Malayalam

എലിസബത്ത് രാജ്ഞിക്ക് ആദരം, നാളെ രാജ്യത്ത് ദുഃഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടും 

ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.  

Queen Elizabeth II death national mourning in india on September 11
Author
First Published Sep 10, 2022, 2:34 PM IST

ദില്ലി : അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ സെപ്റ്റംബര്‍ 11 ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

അതേ സമയം, എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായ തൃശ്ശൂരിലെ പുലിക്കളി നാളെ തന്നെ നടത്താൻ തീരുമാനിട്ടു. സർക്കാരിന്‍റെ ഔദ്യോഗിക പങ്കാളിത്തം ഇല്ലാതെയായിരിക്കും പുലിക്കളി നടത്തുക. പുലികളിക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ദു:ഖാചരണ പ്രഖ്യാപനം ആശയക്കുഴപ്പം ഉണ്ടാക്കിയത്. നാളെ തന്നെ നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട് അറിയിച്ചു. തീരുമാനമെടുക്കാൻ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദേശിച്ചു.

ബക്കിങ്ങാം കൊട്ടാരത്തിൽ ഭക്ഷണത്തിൽ വെളുത്തുള്ളി ഉപയോ​ഗിച്ച് പോകരുത്, കാരണം

മിക്ക പുലിക്കളി സംഘങ്ങളും പുലിവേഷം  കെട്ടുന്നതിലുള്ള ഛായം അരയ്ക്കുന്ന ജോലി തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിനായി നൽകിയ മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി  കഴിഞ്ഞു. ഈ സാഹചര്യത്തിൽ മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തലിലാണ് നാളെ തന്നെ പുലിക്കളിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. 

1998 -ൽ എലിസബത്ത് രാജ്ഞി ഉപയോ​ഗിച്ച ടീബാ​ഗ് വിൽപനയ്ക്ക്, വില 9.5 ലക്ഷം!

ചാൾസ് രാജകുമാരനെ ബ്രിട്ടന്റെ രാജാവായി ഇന്ന് പ്രഖ്യാപിക്കും 

അതേസമയം, ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ രാജാവായി ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഇന്നുച്ചയ്ക്ക് രണ്ടരയോടെ അദ്ദേഹം സെന്റ് ജെയിംസ് കൊട്ടാരത്തിൽ എത്തി ആക്സെഷൻ കൗൺസിൽ അംഗങ്ങളെ കാണുന്നതോടെ നടപടികൾക്ക് തുടക്കമാവും. മൂന്നരയോടെ ആക്സെഷൻ കൗൺസിലിന്റെ പ്രതിനിധി, സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഇറങ്ങി വന്ന്, പെരുമ്പറകളുടെ അകമ്പടിയോടെ ചാൾസിനെ ബ്രിട്ടന്റെ പുതിയ രാജാവായി പ്രഖ്യാപിക്കും. ശേഷം ലണ്ടനിൽ  പ്രിവി കൗൺസിലിന്  മുന്നിൽ വെച്ച് ചാൾസ് രാജാവ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. തുടർന്ന് പ്രജകളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള രാജാവിന്റെ കന്നി പ്രസംഗമുണ്ടാകും. പിന്നാലെ  നടക്കുന്ന  ആക്സെഷൻ കൗൺസിൽ സമ്മേളനം ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടും. ഞായറാഴ്ച ചാൾസ് രാജാവും ക്വീൻസ് കൺസോർട്ട് കാമിലയും ഹോളിറൂഡിലെ വസതിയിലെത്തി 21 തോക്കുകളുടെ റോയൽ സല്യൂട്ട് ഏറ്റുവാങ്ങും.  

എകെജി സെൻറർ ആക്രമണം: മുഖ്യസൂത്രധാരൻ കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസുകാരൻ ? ക്രൈംബ്രാഞ്ച് വിശദീകരണമിങ്ങനെ

Follow Us:
Download App:
  • android
  • ios