39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളിൽ കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ ആർക്കുമറിയാത്ത പത്ത് രാഷ്ട്രീയപാർട്ടികൾ കോടികൾ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 4300 കോടി രൂപ ഈ പാർട്ടികൾക്ക് ഫണ്ടായി ലഭിച്ചു. 39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളിൽ കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇക്കാര്യത്തിലും തന്നോട് സത്യവാങ് മൂലം ആവശ്യപ്പെടുമോയെന്നും രാഹുൽ പരിഹസിച്ചു.
ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനം പിന്നിട്ടു. പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നാളെ യാത്രയ്ക്കൊപ്പം ചേര്‍ന്നു. സീതാമർഹിയിലുള്ള മാതാ ജാനകി ക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും ദർശനം നടത്തി. യാത്രയിൽ പങ്കെടുക്കാൻ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുത്തു. അഖിലേഷ് യാദവ്, സിദ്ധരാമയ്യ, ഹേമന്ദ് സോറൻ, രേവന്ദ് റെഡി, സുഖ്വീന്ദർ സിംഗ് സുഖു എന്നിവരും അടുത്ത ദിവസങ്ങളിൽ യാത്രക്ക് എത്തും. സെപ്റ്റംബർ ഒന്നിന് പട്നയിലാണ് യാത്രയുടെ സമാപനം.

