ഉണ്ടായത് വീഴ്ച്ചയല്ല കുറ്റമെന്നും രാഹുൽ ഗാന്ധി

ദില്ലി: ഓപറേഷന്‍ സിന്ദൂറില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത്. പ്രത്യാക്രമണം പാകിസ്ഥാൻ നേരത്തെയറിഞ്ഞിതിനാൽ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് രാഹുല്‍ ഇന്നും ചോദിച്ചു. വിദേശകാര്യ മന്ത്രിയുടെ മൗനം അപലപനീയമാണ്. ഉണ്ടായത് വീഴ്ച്ചയല്ല, കുറ്റമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Scroll to load tweet…

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരത്തേ രംഗത്ത് വന്നിരുന്നു. ഭീകരാക്രമണം നടക്കുമെന്ന ഇന്‍റിലിജന്‍സ് റിപ്പോര്‍ട്ട് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നതായി ഖര്‍ഗെ ആരോപിച്ചു. 19ന് കശ്മീരില്‍ നടക്കേണ്ട പ്രധാനമന്ത്രിയുടെ പരിപാട് മാറ്റിവച്ചത് ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്. വിവരം മറച്ച് വച്ച് നിഷ്ക്കളങ്കരായ ജനങ്ങളെ കുരുതി കൊടുക്കുകയായിരുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു

'തീവ്രവാദികളുടെ കൂട്ടാളി' മോദിക്കെതിരായ സമൂഹമാധ്യമപോസ്റ്റില്‍,രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ വ്യാപക പോസ്റ്ററുകൾ